Image Courtesy: WABetaInfo (Edited by: Anshuman/Beebom)

സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ സുഹൃത്തുക്കളെ ‘ടാഗ്’ ചെയ്യാം; ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

ലോകത്ത് ഏറ്റവും കൂടുതൽ യൂസർമാരുള്ള സന്ദേശയമക്കൽ ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യയിൽ കോടിക്കണക്കിന് യൂസർമാരാണ് വാട്സ്ആപ്പിനുള്ളത്. കഴിഞ്ഞ കുറച്ചുകാലമായി ആപ്പിലേക്ക് നിരവധി ഫീച്ചറുകളാണ് മെറ്റ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വാട്സ്ആപ്പിലെ ജനപ്രിയ ഫീച്ചറായ സ്റ്റാറ്റസ് അപ​്ഡേറ്റിലേക്കാണ് പുതിയ സവിശേഷത ചേർക്കാൻ പോകുന്നത്.

പേഴ്സണൽ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, സ്റ്റാറ്റസ് അപ്ഡേറ്റുകൾ എന്നിവയിലൂടെ ആശയവിനിമയം നടത്താൻ പ്ലാറ്റ്ഫോം നിലവിൽ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. എന്നാൽ, ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ സവിശേഷത വാട്ട്‌സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ സുഹൃത്തുക്കളെ മെൻഷൻ ചെയ്യുന്നത് പോലുള്ള ഫീച്ചറാണ് വാട്സ്ആപ്പും പരീക്ഷിക്കുന്നത്. നിങ്ങൾ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് പങ്കുവെക്കുമ്പോൾ അതിൽ സുഹൃത്തുക്കളെ ഇനി മെൻഷൻ ചെയ്യാം. എന്നാൽ, അത് സ്വകാര്യമായിരിക്കും. മറ്റൊരാൾക്ക് അത് കാണാൻ കഴിയില്ല. നിങ്ങൾ ടാഗ് ചെയ്തിരിക്കുന്ന വ്യക്തിക്ക് അതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കുമെന്ന് മാത്രം.

സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുചില ഫീച്ചറുകളും വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. വിഡിയോ സ്റ്റാറ്റസുകൾക്ക് നിലവിലുള്ള ‘30 സെക്കൻഡ് ദൈർഘ്യം’ നീട്ടി ഒരു മിനിറ്റാക്കി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മെറ്റ. 

Tags:    
News Summary - WhatsApp to Introduce Private Contact Tagging in Status Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.