സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യും: ഡൽഹി ഹൈക്കോടതിയോട്​ വാട്​സ്​ആപ്പ്​

ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നതിനായി ഉപയോക്​താക്കൾക്ക്​ മെയ്​ 15 വരെ അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടിയിട്ടില്ലെന്ന്​ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. യൂസർമാരെ നയം അംഗീകരിപ്പിക്കാനായി തങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ അതിന്​ മുതിരുന്നില്ലെങ്കിൽ പതിയെ അവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെടുമെന്നും വാടസ്​ആപ്പിന്​ വേണ്ടി ഹാജരായ അഭിഭാകൻ കപിൽ സിബൽ കോടതിയോട്​ പറഞ്ഞു. "നയം അംഗീകരിക്കാൻ ഞങ്ങൾ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ സമ്മതിക്കുന്നില്ലെങ്കിൽ ഞങ്ങൾ അവരുടെ അക്കൗണ്ടുകൾ ഇല്ലാതാക്കും ... നയത്തിൽ യാതൊരുവിധ മാറ്റവുമില്ല", -സിബൽ കോടതിയെ അറിയിച്ചു.

വാട്ട്‌സ്ആപ്പി​െൻറ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സീമ സിങ്​, അഭിഭാഷകൻ മേഗൻ, നിയമ വിദ്യാർത്ഥി ചൈതന്യ റോഹില്ല എന്നിവർ സമർപ്പിച്ച ഹരജിയിലാണ് വാദം കേൾക്കുന്നത്. സ്വകാര്യതാ നയം പിൻ‌വലിക്കാനോ അല്ലെങ്കിൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവർക്ക് 2021 ജനുവരി നാലിന്​ കമ്പനി കൊണ്ടുവന്ന പരിഷ്​കാരങ്ങൾ അംഗീകരിക്കാതിരിക്കാനോ ഉള്ള സൗകര്യം ഒരുക്കണമെന്ന്​ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെടാനും ഹരജിക്കാർ കേന്ദ്രത്തോട് നിർദ്ദേശം തേടിയിട്ടുണ്ട്​. സ്വകാര്യതാ നയം അംഗീകരിച്ച ഉപയോക്താക്കൾക്ക് അതിൽ തീരുമാനം അറിയിക്കാൻ ഒരു അവസരം കൂടി നൽകാനും ഹരജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​.

സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സന്ദേശം ഉപയോക്​താക്കളിലേക്ക് എത്തിക്കുന്നത്​ വാട്​സ്​ആപ്പ്​ വൈകിപ്പിച്ചിരുന്നെങ്കിലും ​തങ്ങളുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന്​ കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു. കമ്പനിയുടെ പദ്ധതികൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് എഴുതിയിട്ടും അതിൽ നിന്ന്​ അവർ പിൻമാറിയിരുന്നില്ല.

മാതൃകമ്പനിയായ ഫേസ്​ബുക്കുമായി യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നത്​ അംഗീകരിക്കാനാണ്​ വാട്​സ്​ആപ്പ്​ പറയുന്നത്​. 2014ൽ വാട്​സാപ്​ ഫേസ്​ബുക്കിന്‍റെ ഭാഗമായ ശേഷം സമാനമായി വിവരങ്ങൾ ഫേസ്​ബുക്കുമായി കൈമാറുമെന്ന്​ അറിയിച്ചിരുന്നു. ചില വിവരങ്ങൾ അന്നുമുതൽ കമ്പനി കൈമാറുന്നുമുണ്ട്​. പുതിയ നയത്തോടെ അത്​ കൂടുമെന്ന്​ മാത്രം.

Tags:    
News Summary - WhatsApp to Delhi high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.