Posted On
date_range Updated On
date_range സ്വകാര്യത നയം: വാട്സ്ആപ് നൽകിയ ഉറപ്പ് പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഉപയോക്തൃ നയം സംബന്ധിച്ച് 2021ൽ കേന്ദ്രത്തിന് നൽകിയ ഉറപ്പുകൾ ‘വാട്സ്ആപ്’ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദേശം. ഇത് അഞ്ച് ദേശീയ പത്രങ്ങളിൽ പരസ്യമായി നൽകണമെന്നാണ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.
കേസ് ഏപ്രിൽ 11ലേക്ക് മാറ്റി. വാട്സ്ആപ്പും അവരുടെ മേൽക്കമ്പനിയായ ഫേസ്ബുക്കും തമ്മിൽ ഉപയോക്താക്കൾ പങ്കുവെച്ച ചിത്രങ്ങൾ, എഴുത്ത്, ദൃശ്യങ്ങൾ, സംഭാഷണങ്ങൾ തുടങ്ങിയവ ആവശ്യമെങ്കിൽ പരസ്പരം ലഭ്യമാക്കാനുണ്ടാക്കിയ കരാർ സ്വകാര്യത ലംഘനമാണെന്നു കാണിച്ച് രണ്ടു വിദ്യാർഥികൾ നൽകിയ ഹരജിയിൽ വാദം കേട്ടാണ് കോടതി വാട്സ്ആപ്പിന് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.