ചാറ്റുകളിലും ഗ്രൂപ്പുകളിലും സന്ദേശങ്ങൾ പിൻ ചെയ്തുവെക്കാം; വാട്സ്ആപ്പ് ഫീച്ചർ വരുന്നു

വാട്സ്ആപ്പിന്റെ ഹോം പേജിൽ ഗ്രൂപ്പുകളും ചാറ്റുകളും പിൻ ​ചെയ്യാനുള്ള ഓപ്ഷൻ നേരത്തെ തന്നെ വന്നിട്ടുണ്ട്. എന്നാൽ, ചാറ്റുകളിലും ഗ്രൂപ്പുകളിലും സന്ദേശങ്ങൾ പിൻ ചെയ്തുവെക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയൊരു സവിശേഷതയുമായി എത്താൻ പോവുകയാണ് വാട്സ്ആപ്പ്.

ചാറ്റിന്റെ മുകളിൽ പ്രധാനപ്പെട്ട സന്ദേശങ്ങൾ പിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ ഏറെ ഉപയോഗപ്രദമായിരിക്കുമെന്ന് പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo റിപ്പോർട്ട് ചെയ്യുന്നു.

ഒരു സന്ദേശം പിൻ ചെയ്‌തിരിക്കുകയും എന്നാൽ, സ്വീകർത്താവ് ആപ്പിന്റെ പഴയ പതിപ്പാണ് ഉപയോഗിക്കുകയും ചെയ്യുന്നതെങ്കിൽ, ഗൂഗി​ൾ പ്ലേസ്റ്റോറിലോ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലോ ലഭ്യമായ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം കാണിക്കും.

മാത്രമല്ല, പ്രധാനപ്പെട്ട സന്ദേശങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനാൽ പിൻ ചെയ്‌ത സന്ദേശങ്ങൾ ധാരാളം സന്ദേശങ്ങൾ കുമുഞ്ഞുകൂടുന്ന ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും.

ചാറ്റുകൾക്കും ഗ്രൂപ്പുകൾക്കും ഉള്ളിൽ സന്ദേശങ്ങൾ പിൻ ചെയ്യാനുള്ള കഴിവ് നിലവിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആപ്ലിക്കേഷന്റെ ഭാവി അപ്‌ഡേറ്റിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കോളിങ് ഷോർട്ട്കട്ട്സ് സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത കൂടി വാട്സ്ആപ്പിലേക്ക് വരുന്നുണ്ട്. ഒരേ വ്യക്തിയെ തന്നെ പതിവായി കോളുകൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ സവിശേഷത സഹായകമാകും. അതായത്, ഓരോ തവണയും ആപ്ലിക്കേഷൻ തുറക്കുകയും കോൺടാക്റ്റിനായി തിരയുകയും ചെയ്യേണ്ടി വരില്ല എന്ന് ചുരുക്കം.

Tags:    
News Summary - WhatsApp may soon let users pin messages within chats, group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.