Photo Illustration: Dianna McDougall; Source: Getty Images
Posted On
date_range Updated On
date_range ഇന്ത്യൻ നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് ഗൂഗ്ൾ
ന്യൂഡൽഹി: ഇന്ത്യയുടെ സമൂഹ മാധ്യമ, വിവര സാങ്കേതിക വിദ്യ ചട്ടങ്ങൾ തങ്ങളുടെ സെർച് എൻജിന് ബാധകമല്ലെന്ന് ഇൻറർനെറ്റ് ലോകത്തെ അതികായരായ ഗൂഗ്ൾ.
അശ്ലീല വെബ്സൈറ്റിൽ അനുമതിയില്ലാതെ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നീക്കിക്കിട്ടാൻ ഒരു യുവതിയുടെ ഹരജിയിൽ ഡൽഹി ഹൈകോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ നൽകിയ അപേക്ഷയിലാണ് ഗൂഗ്ൾ ഇക്കാര്യം പറഞ്ഞത്.
സമൂഹ മാധ്യമങ്ങളുമായി ബന്ധിപ്പിച്ച് സെർച് എൻജിനെ കണ്ടതുകൊണ്ടാണ് ഹൈകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഗൂഗ്ൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.