'ഉത്തരാഖണ്ഡ്​ ഭൂകമ്പ്​ അലർട്ട് ആപ്പ്​​'; ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പ മുന്നറിയിപ്പ്​ സംവിധാനം അവതരിപ്പിച്ചു

ഡെറാഡൂൺ: ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പ മുന്നറിയിപ്പ്​ സംവിധാനം (ഇ.ഇ.ഡബ്ല്യു) ഉത്തരാഖണ്ഡിൽ അവതരിപ്പിച്ചു. ഭൂകമ്പങ്ങളെ കുറിച്ച്​ നേരത്തെ മുന്നറിയിപ്പ്​ നൽകുന്ന പുതിയ ആപ്ലിക്കേഷ​െൻറ പേര്​ 'ഉത്തരാഖണ്ഡ് ഭൂകമ്പ്​ അലർട്ട്​ ആപ്പ്'​ എന്നാണ്​. ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും (USDMA) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-റൂർക്കിയും ചേർന്നാണ് പുതിയ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പുഷ്കർ സിങ്​ ധാമിയാണ്​ ആപ്പ് പുറത്തിറക്കിയത്​. പൊതു സുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള ഒരു ആപ്പ് നിർമ്മിക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡെന്നും മുഖ്യമന്ത്രിയുടെ പറഞ്ഞു. "ഉത്തരാഖണ്ഡ് ഒരു ഭൂകമ്പ സാധ്യതയുള്ള സംസ്ഥാനമാണ്, അതിനാൽ ഭൂകമ്പ സമയത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ഈ ആപ്പ് അധികാരികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ്പ്ലാറ്റ്ഫോമുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഭൂകമ്പം ഉണ്ടായാൽ, ഭൂകമ്പ തരംഗങ്ങൾ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിലുള്ളവർക്ക്​ ഫോണുകളിലൂടെ ഒരു അലേർട്ട് അയയ്ക്കും, അതോടെ ആളുകൾക്ക് സുരക്ഷിതമായ ഇടങ്ങർ കണ്ടെത്താൻ സമയം ലഭിക്കുകയും ചെയ്യും. ജപ്പാൻ, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിൽ നേരത്തെയുള്ള മുന്നറിയിപ്പ്​ സംവിധാനങ്ങൾക്ക്​ സമാനമായിട്ടാണ് പുതിയ ആപ്പും​ പ്രവർത്തിക്കുക.

ഇത്തരം മുന്നറിയിപ്പ്​ സംവിധാനങ്ങൾ ഭൂകമ്പങ്ങളെ തത്സമയം നിരീക്ഷിക്കുന്നുണ്ട്​. പൊതുവേ മന്ദഗതിയിലുള്ള ഭൂകമ്പ തരംഗങ്ങൾ മണിക്കൂറിൽ 11,100 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്നു, ഇത് പ്രഭവകേന്ദ്രത്തിൽ നിന്ന് വളരെ അകലെയുള്ള പ്രദേശങ്ങളിൽ ആളുകൾക്ക് മുൻകരുതലുകളെടുക്കാൻ വളരെ കറുച്ച്​ നിമിഷങ്ങൾ മാത്രമാണ്​ നൽകുന്നത്​. എന്നാൽ, ഇ.ഇ.ഡബ്ല്യു സംവിധാനത്തിലൂടെ അത്തരക്കാരിലേക്ക്​ നമിഷങ്ങൾക്കുള്ളിൽ തന്നെ അലർട്ട്​ അയക്കാൻ സാധിക്കുന്നു. പ്രധാന സെൻട്രൽ ത്രസ്റ്റ് സോണിലുടനീളമുള്ള 200 സെൻസറുകളിൽ നിന്നുള്ള ഭൂകമ്പ ഡാറ്റ ഉപയോഗിച്ചാണ്​ അത്​ ചെയ്യുക.

"ഭൂകമ്പ മുന്നറിയിപ്പുകളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ ആപ്ലിക്കേഷനായതിനാൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഇത് ഒരു വഴിത്തിരിവായ നേട്ടമാണ്," ഐഐടി-റൂർക്കി പ്രസ്താവനയിൽ പറഞ്ഞു.

ഐഐടി-റൂർക്കിയുടെ കൺട്രോൾ യൂണിറ്റിന് തത്സമയം സെൻസറുകളിൽ നിന്ന് സിഗ്നലുകൾ ലഭിക്കും. പിന്നെ, ഒരു പ്രത്യേക അൽഗോരിതം തരംഗങ്ങൾ എത്ര ദൂരം സഞ്ചരിക്കുമെന്നും ഏതൊക്കെ പ്രദേശങ്ങളിൽ ബാധിക്കാൻ സാധ്യതയുണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സിഗ്നലുകൾ വിശകലനം ചെയ്യും. -ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (USDMA) എക്സിക്യൂട്ടീവ് ഡയറക്ടർ പിയൂഷ് റൗട്ടേല​ ടൈംസ് ഓഫ് ഇന്ത്യയോട്​ പറഞ്ഞു.

ആളുകൾക്ക് ഭൂകമ്പത്തി​െൻറ വ്യാപ്​തിയും ഉറവിടവും സംബന്ധിച്ച അറിയിപ്പും ഒരു ടൈമറും ആപ്പിലൂടെ ലഭിക്കും. ടൈമറിൽ നൽകിയിരിക്കുന്ന സമയം അവസാനിച്ചുകഴിഞ്ഞാൽ, "എനിക്ക് സഹായം വേണം" എന്ന് സൂചിപ്പിക്കുന്ന ഒരു ചുവന്ന ബട്ടണും "ഞാൻ സുരക്ഷിതനാണ്" എന്ന് സൂചിപ്പിക്കുന്ന ഒരു പച്ച ബട്ടണും ദൃശ്യമാകും. രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ആളുകൾക്ക്​ ഇൗ സേവനം ഉപയോഗിക്കാനാകുമെന്നും അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - Uttarakhand Bhookamp Alert app Indias first earthquake early warning system launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.