Image: businesstoday
വാഷിങ്ടൺ: ട്വിറ്ററിൽ സെലബ്രിറ്റികൾക്ക് സ്വകാര്യ സന്ദേശമയക്കാൻ പണം ഈടാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. കൂട്ടപിരിച്ചുവിടലിലൂടെയും ചെലവു ചുരുക്കിയും പുതിയ വരുമാനം കണ്ടെത്തിയും ട്വിറ്റർ ലാഭത്തിലാക്കാനുള്ള ശ്രമത്തിലാണ് മസ്ക്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ചീഫ് എക്സിക്യുട്ടിവ് ഓഫിസറായ ഇലോൺ മസ്ക് 4400 കോടി രൂപക്കാണ് ട്വിറ്റർ ഈ മാസം സ്വന്തമാക്കിയത്. വെരിഫൈഡ് അംഗത്വത്തിന് പ്രതിമാസം എട്ടു ഡോളർ ഫീസ് ഈടാക്കാനാണ് ട്വിറ്ററിന്റെ മറ്റൊരു നീക്കം.
അതേസമയം, ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തി. നുണകൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരുപകരണം ലോകത്തിലെ സമ്പന്നനായ മനുഷ്യൻ വാങ്ങിയെന്ന് ബൈഡൻ പറഞ്ഞു.
അതിനിടെ, അക്രമങ്ങൾ കൂടാതെ ആരോഗ്യകരമായ രീതിയിൽ ചർച്ചനടത്താൻ ഇതിലൂടെ കഴിയുമെന്ന് വിശ്വസിക്കാമെന്നും, ആധുനിക സമൂഹത്തിന് പൊതുസാങ്കേതിക പ്ലാറ്റ്ഫോം അത്യാവശ്യമാണെന്നും ഇലോൺ മസ്ക് പ്രതികരിച്ചു. 'എല്ലാവർക്കും സുഖകരമായ ഒരിടമൊരുക്കാൻ ട്വിറ്ററിന് കഴിയില്ല.
അവിടെ പ്രശ്നങ്ങളുണ്ടാകാത്ത രീതിയിൽ ആർക്കും എന്തും പറയാം. രാജ്യത്തെ നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ ഈ പ്ലാറ്റ്ഫോം എല്ലാവരേയും സ്വാഗതം ചെയ്യുന്നു'. 'സാമൂഹിക സംഘടനകൾ പരസ്യക്കാരിൽ സമ്മർദം ചെലുത്തിയത് ട്വിറ്ററിന്റെ വരുമാനം കുറച്ചിട്ടുണ്ട്. അത്തരം സംഘങ്ങളെ സന്തോഷിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. എന്നാൽ, ദൗർഭാഗ്യവശാൽ സ്വതന്ത്രമായ സംസാരം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്.' മസ്ക് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.