Posted On
date_range Updated On
date_range ട്വിസ്റ്റ്: ട്വിറ്റർ വാങ്ങാൻ തയാറെന്ന് ഇലോൺ മസ്ക്
വാഷിങ്ടൺ: ട്വിറ്റർ ഏറ്റെടുക്കാനുള്ള ശ്രമത്തിൽനിന്ന് പിൻവാങ്ങാനുള്ള നീക്കം കോടതി പരിഗണിക്കാൻ രണ്ടാഴ്ച ശേഷിക്കെ ഇടപാടിന് സന്നദ്ധത അറിയിച്ച് ലോകത്തിലെ അതിസമ്പന്നൻ ഇലോൺ മസ്ക്. കേസ് പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനിടെയാണ് മസ്ക് വീണ്ടും മുന്നോട്ടുവന്നത്.
4400 കോടി ഡോളറിന്റെ വാഗ്ദാനമാണ് മസ്ക് മുന്നോട്ടുവെച്ചിരുന്നത്. ഷെയറിന് 54.20 ഡോളറാണ് വിലയിട്ടത്. വിലപേശലിന്റെ ഭാഗമായാണ് നേരത്തെയുള്ള വാഗ്ദാനത്തിൽനിന്ന് അദ്ദേഹം പിൻവാങ്ങിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ഏപ്രിലിൽ മസ്ക് മുന്നോട്ടുവെച്ച ഓഫർ ട്വിറ്റർ ബോർഡ് ഉടൻ സ്വീകരിച്ചിരുന്നു.
ഓഹരിക്ക് നേരത്തെ മുന്നോട്ടുവെച്ച അതേ വില തന്നെ നൽകുമെന്നും തുക നൽകാൻ ബാങ്കുകളുമായി വായ്പ നടപടികൾ തുടരുകയാണന്നും കഴിഞ്ഞ ദിവസം മസ്ക് പറഞ്ഞു. ടെസ്‍ല ഓഹരികളുടെ വിൽപനയിലൂടെ 1540 കോടി ഡോളർ നേരത്തെ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.