പ്രശസ്ത ബൈ-നൗ-പേ-ലേറ്റർ കമ്പനിയായ ക്ലാർന 2024ൽ ഒരു വലിയ പ്രഖ്യാപനം നടത്തി. അവരുടെ വലിയൊരു വിഭാഗം തൊഴിലാളികളെ ഒഴിവാക്കി പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുക എന്നതായിരുന്നു അത്. വളരെ പെെട്ടന്നുതന്നെ അവർ ആ തീരുമാനം നടപ്പാക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ അവർ മാറി ചിന്തിക്കുകയാണ്.
എ.ഐ ഉപയോഗിച്ച് മനുഷ്യർ ചെയ്തിരുന്ന ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്നാണ് അവർ കണ്ടെത്തിയത്. തൊഴിലാളികളെ എ.ഐക്ക് പകരം കമ്പനി റീപ്ലേസ് ചെയ്യുകയും ചെയ്തു. 2.3 മില്യൺ ഉപഭോക്താക്കളെയായിരുന്നു കമ്പനി എ.ഐ ഉപയോഗിച്ച് മാനേജ് ചെയ്തിരുന്നത്. ഏകദേശം 700ഓളം ജീവനക്കാരുടെ ജോലിയായിരുന്നു ഇത്.
ആദ്യഘട്ടത്തിൽ ചെലവ് ചുരുക്കാൻ ഇത് കമ്പനിയെ സഹായിച്ചെങ്കിലും ഉപഭോക്താക്കൾക്ക് നൽകിയിരുന്ന സേവന നിലവാരത്തിൽ വൻ ഇടിവ് സംഭവിച്ചതിനാൽ എ.ഐ ടെക്നോളജിയെ മാറ്റി വീണ്ടും മനുഷ്യ തൊഴിലാളികളെത്തന്നെ കൊണ്ടുവരുകയാണെന്ന് കമ്പനി സി.ഇ.ഒ സെബാസ്റ്റ്യൻ സീമിയത്കോവ്സ്കി അറിയിക്കുകയായിരുന്നു. മനുഷ്യനെ മാറ്റിനിർത്തി മുഴുവനായി നിർമിതബുദ്ധിയിലേക്ക് നീങ്ങുന്നവർക്കുള്ള സന്ദേശമാണിതെന്നാണ് സമൂഹ മാധ്യമങ്ങളിൽ നിരവധിപേർ ഇതിനോട് പ്രതികരിക്കുന്നത്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.