ഈ 20 ജോലികളിൽ മനുഷ്യർക്ക് പകരമാവാൻ കഴിയുമെന്ന് ചാറ്റ്ജി.പി.ടി-4; കാരണങ്ങളും നിരത്തി
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ഓപൺഎ.ഐ എന്ന സ്റ്റാർട്ടപ്പ് 2022 നവംബർ 30നായിരുന്നു ചാറ്റ്ജി.പി.ടി-3 എന്ന എ.ഐ ചാറ്റ്ബോട്ട് ലോഞ്ച് ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം എ.ഐ ഭാഷാ മോഡലായ ജി.പി.ടി-4 (GPT-4)-നെ അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജി.പി.ടിയുടെ പുതുക്കിയ പതിപ്പും അവതരിപ്പിച്ചു.
കഴിവിലും കൃത്യതയിലും സുരക്ഷയിലും മുൻഗാമിയേക്കാൾ ബഹുമിടുക്കനായ ചാറ്റ്ജി.പി.ടി-4 വിവിധ മേഖലയിലെ പ്രഫഷണലുകൾക്കുള്ള അപകട സൈറൺ മുഴക്കിയായിരുന്നു എത്തിയത്. സങ്കീർണമായ ചോദ്യങ്ങൾ പോലും മനസിലാക്കി കൃത്യമായ ഉത്തരങ്ങൾ നൽകാനും സര്‍ഗ്ഗാത്മകവും സാങ്കേതികവുമായ സംവാദങ്ങളിലേർപ്പെടാനും ചാറ്റ്ജി.പി.ടി-4ന് കഴിയുമെന്നാണ് ഓപൺഎ.ഐയുടെ അവകാശവാദം.
ചാറ്റ്ജി.പി.ടി മനുഷ്യരുടെ ജോലി കളയുമോ? എന്ന സംശയവും ആശങ്കയുമുള്ളവർ ഏറെയാണ്. ഒരാൾ എ.ഐ ചാറ്റ്ബോട്ടിനോട് തന്നെ ആ സംശയം ഉന്നയിച്ചപ്പോൾ മറുപടിയായി നൽകിയത് ജോലികളുടെ നീണ്ട ലിസ്റ്റ്. പ്രശാന്ത് രംഗസ്വാമി എന്ന ട്വിറ്റർ യൂസറാണ് മനുഷ്യരെ മാറ്റി നിർത്തി ചാറ്റ്ജി.പി.ടിക്ക് ഏറ്റെടുത്ത് ചെയ്യാവുന്ന 20 ജോലികളുടെ ലിസ്റ്റ് തരാൻ ചാറ്റ്ജി.പി.ടിയോട് തന്നെ ആവശ്യപ്പെട്ടത്...
ചാറ്റ്ജി.പി.ടി ലിസ്റ്റ് ചെയ്ത ജോലികൾ...
- ഉപഭോക്തൃ സേവന പ്രതിനിധി (customer service representative)
- വെർച്വൽ അസിസ്റ്റന്റ്
- വിവർത്തകൻ
- സോഷ്യൽ മീഡിയ മാനേജർ
- ഇമെയിൽ മാർക്കറ്റർ
- അപ്പോയിന്റ്മെന്റ് ഷെഡ്യൂളർ
- പ്രൂഫ് റീഡർ
- കണ്ടന്റ് മോഡറേറ്റർ
- റിക്രൂട്ടർ
- ട്രാവൽ ഏജന്റ്
- ടെക്നിക്കൽ സപ്പോർട്ട് അനലിസ്റ്റ്
- ന്യൂസ് റിപ്പോർട്ടർ
- മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്
- കോപ്പിറൈറ്റർ
- ട്രാൻസ്ക്രിപ്ഷനിസ്റ്റ്
- ട്യൂട്ടർ
- ബുക്ക് കീപ്പർ
- ടെലിമാർക്കറ്റർ
- പാരാലീഗൽ
- ഡാറ്റാ എൻട്രി ക്ലർക്ക്.
മനുഷ്യരെ മാറ്റി നിർത്തി എ.ഐക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ ലിസ്റ്റുചെയ്യുന്നതിനൊപ്പം, ഭാഷാ പ്രാവീണ്യം, വിമർശനാത്മക ചിന്ത, വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധ, പ്രശ്‌നപരിഹാരം തുടങ്ങി ഈ ജോലികളിൽ എ.ഐക്ക് അനുകരിക്കാൻ കഴിയുന്ന പ്രത്യേക മാനുഷിക സവിശേഷതകളെ കുറിച്ചും ചാറ്റ്ജി.പി.ടി പരാമർശിച്ചു എന്നതാണ് ശ്രദ്ധേയം.
ചാറ്റ്ജി.പി.ടി നിരത്തിയ ഉദാഹരണങ്ങൾ
- എനിക്ക് വേഗത്തിലും കൃത്യതയിലും കാര്യങ്ങൾ ചെയ്യാൻ കഴിയും.
- ആശയവിനിമയം നടത്താനും ആളുകളുടെ വികാരങ്ങൾ മനസ്സിലാക്കാനും കഴിയും.
- ചെറിയ വിശദാംശങ്ങളിൽ പോലും ശ്രദ്ധ ചെലുത്താൻ കഴിയും.
- ഗവേഷണം നടത്താനും വിവരങ്ങൾ സംഘടിപ്പിക്കാനും കഴിയും.
- ഭാഷയുടെ കാര്യത്തിലും കണക്കിലും ഏറെ മികവുണ്ട്.
- സർഗ്ഗാത്മകതയും നന്നായി എഴുതാനുള്ള കഴിവുമുണ്ട്.
- ഡാറ്റ വിശകലനം ചെയ്യാൻ കഴിയും
- സമയം നന്നായി കൈകാര്യം ചെയ്യാൻ കഴിയും.
-എന്നിരുന്നാലും, സങ്കീർണ്ണമായ മനുഷ്യവികാരങ്ങൾ മനസ്സിലാക്കാൻ ചാറ്റ്ബോട്ടിന് ഇപ്പോഴും വളരെ ബുദ്ധിമുട്ടാണ്.
GPT-3.5 ഭാഷാ മോഡലിനെ അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജി.പി.ടി, ജോലികളിൽ മനുഷ്യർക്ക് പകരമാകാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, പുതിയ ചാറ്റ്ജി.പി.ടി ആത്മവിശ്വാസത്തോടെ തനിക്ക് മനുഷ്യരുടെ ജോലി കളയാൻ കഴിയുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇനി നിങ്ങൾ പറ...! നമ്മൾ പേടിക്കണോ...?
ജി.പി.ടി-4 പിന്തുണയുള്ള ചാറ്റ്ജി.പി.ടി പ്ലസ് ഇന്ത്യയിൽ
നമ്മൾ സൗജന്യമായി ഉപയോഗിക്കുന്ന ചാറ്റ്ജി.പി.ടി, ജിപിടി 3.5 അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ഇനി ഇന്ത്യക്കാർക്ക് ജിപിടി -4 അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും. ചാറ്റ്ജി.പി.ടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ സേവനം നമ്മുടെ രാജ്യത്ത് എത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.