Image : Bar and Bench

വിഡിയോ കോൺഫറൻസിങ്​ ലിങ്ക്​ ഇനി വാട്​സ്​ആപ്പിലൂടെ അയക്കില്ലെന്ന്​​​ സുപ്രീം കോടതി; കാരണമുണ്ട്​..!

ന്യൂഡൽഹി: വാദം കേൾക്കലുകൾക്കായുള്ള വിഡിയോ കോൺഫറൻസിങ്​ ലിങ്കുകൾ ഇനിമുതൽ വാട്​സ്​ആപ്പ് ഗ്രൂപ്പുകൾ​ മുഖേന അയക്കില്ലെന്ന തീരുമാനവുമായി സുപ്രീം കോടതി. മാർച്ച്​ ഒന്ന്​ മുതലായിരിക്കും ഇത്​ നടപ്പിലാക്കുകയെന്ന്​ കോടതി അറിയിച്ചു. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളെയും ഒടിടി പ്ലാറ്റ്ഫോമുകളെയും ഉദ്ദേശിച്ച്​​ കേന്ദ്ര സർക്കാർ​ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങളും ചട്ടങ്ങളുമാണ്​ പുതിയ തീരുമാനത്തിന്​ പിന്നിലെന്ന്​ സുപ്രീം കോടതി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഇനിമുതൽ ലിങ്കുകൾ ബന്ധപ്പെട്ട ആളുകൾക്കും അഭിഭാഷകർക്ക് അവരുടെ മൊബൈൽ നമ്പറുകളിലേക്ക്​​​ എസ്​.എം.എസ്​ വഴിയോ, ഇ-മെയിൽ ആയോ അയച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട്​.

വ്യാഴാഴ്​ചയായിരുന്നു സർക്കാർ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കും ഒടിടി സേവനങ്ങൾക്കുമായി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്​. സോഷ്യൽ മീഡിയ പ്ലാ​റ്റ്​​​ഫോ​മു​ക​ളി​ലെ സ​ന്ദേ​ശ​ങ്ങ​ളു​ടെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​ൻ അ​തി​െൻറ ന​ട​ത്തി​പ്പു​കാ​രാ​യ സ്ഥാ​പ​ന​ങ്ങ​ളെ നി​യ​മ​പ​ര​മാ​യി ബാ​ധ്യ​സ്​​ഥ​രാ​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി വി​വാ​ദ വ്യ​വ​സ്​​ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ച​ട്ടങ്ങളാണ്​ സ​ർ​ക്കാ​ർ പു​റ​ത്തി​റക്കിയത്​. ഫേ​സ്​​ബു​ക്ക്​, വാ​ട്​​സാ​പ്, ട്വി​റ്റ​ർ പോ​ലു​ള്ള സമൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ, ​ഓ​ൺ​ലൈ​ൻ വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ൾ, നെ​റ്റ്​​​ഫ്ലി​ക്​​സ്, ആ​മ​സോ​ൺ ​പ്രൈം ​തു​ട​ങ്ങി​യ ഒ.​ടി.​ടി (ഓ​വ​ർ ദി ​ടോ​പ്) പ്ലാ​റ്റ്​​ഫോ​മു​ക​ൾ എ​ന്നി​വ​ക്കെ​ല്ലാം പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്.

Tags:    
News Summary - Links for virtual court hearings cant be shared on WhatsApp groups says Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.