അജയൻ കെ. ആനാട്ട്

കെ.ടി.എക്സ് ഉച്ചകോടി കോഴിക്കോടിന്റെ ഗതിമാറ്റും -അജയൻ കെ. ആനാട്ട്

കോഴിക്കോട്: ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ടുവരെ സരോവരം കൺവെൻഷൻ സെന്ററിൽ നടക്കുന്ന കെ.ടി.എക്സ് ഉച്ചകോടി കോഴിക്കോടിന്റെ ഭാവി മാറ്റിമറിക്കുമെന്ന് സംഘാടകരായ ഇന്നൊവേഷന്‍ ആൻഡ്​ ടെക്നോളജി ഇനിഷ്യേറ്റിവ് (സി.ഐ.ടി.ഐ 2.0) ചെയർമാൻ അജയൻ കെ. ആനാട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു. അന്തർദേശീയ തലത്തിൽ കിടപിടിക്കുന്ന 170 ഓളം ഐ.ടി കമ്പനികൾ നഗരത്തിലുണ്ട്. അസംഘടിമായതിനാൽ അറിയപ്പെടാതെ പോകുന്നവയെ ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രൂപ് പ്ലാറ്റ്ഫോം ആദ്യമായാണോ?

-മുമ്പുണ്ടായിരുന്ന ഇൻഫർമേഷൻ ടെക്നോളജി ഇനിഷ്യറ്റിവ് (സി.ഐ.ടി.ഐ) എന്ന സംഘടന മുന്നോട്ടുവെച്ച ആശയങ്ങളാണ് സിറ്റിയിലെ ഐ.ടി മേഖലക്ക് പ്രാധാന്യം കൊണ്ടുവന്നത്. രാജ്യാന്തര മികവിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ മാത്രമേ അന്ന് സംഘടനക്ക് കഴിഞ്ഞുള്ളൂ. അന്ന് മുന്നോട്ടുവെച്ച ആശയത്തെ തുടർന്ന് കോഴിക്കോട്ട് രണ്ട് സൈബർ പാർക്കുകൾ വന്നു.

ഇന്ന് ഈ പാർക്കുകളിൽ കമ്പനികൾക്ക് സ്പേസ് കിട്ടാനില്ലാത്ത അവസ്ഥയാണ്. രണ്ട് സൈബർ പാർക്കുകളിലും അഡീഷനൽ ബിൽഡിങ്ങുകളും ടൗണുകളും വരാൻപോവുകയാണ്. പന്ത്രണ്ടായിരത്തോളം ടെക്കികൾ കോഴിക്കോട് നഗരത്തിൽ ജോലിചെയ്യുന്നു. കോഴിക്കോടിനെ ഐ.ടി ഡെസ്റ്റിനേഷൻ മാപ്പിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അഞ്ചുകൊല്ലം കൊണ്ട് ഒരു ലക്ഷം തൊഴിലവസരം ഇവിടെ കൊണ്ടുവരണമെന്ന ആലോചനയിലാണ് കാലിക്കറ്റ് ഇന്നൊവേഷന്‍ ആൻഡ്​ ടെക്നോളജി ഇനിഷ്യേറ്റിവ് സൊസൈറ്റി രൂപംകൊണ്ടത്.

ഉച്ചകോടിയുടെ വിശദാംശങ്ങൾ?

- വിദഗ്ധരുമായുള്ള അഭിമുഖം, 65ഓളം പ്രഭാഷകർ, സീമെന്‍സ്, ടാറ്റ എല്‍ക്സി, യുബര്‍, ആമസോണ്‍ പേ, ഓപണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്, ട്രസ്റ്റോണിക് ഇന്ത്യ, സഫിന്‍, ടെറുമോ പെന്‍പോള്‍, വോണ്യൂ. ഐ.ഐ.എം , ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍, എൻ.ഐ.ടി, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, കേരള നോളജ് മിഷന്‍, മലബാര്‍ എയ്​ഞ്ചല്‍ നെറ്റ് വര്‍ക്ക് എന്നീ കമ്പനികളിൽനിന്നും യുഎ.ഇയിലെയും മലേഷ്യയിലെയും കമ്പനികളിൽനിന്നുമായി 100ൽപരം വിദഗ്ധർ, 200ൽപരം എക്സിബിറ്റേഴ്സ് ഉൾപ്പെടെ ആറായിരത്തോളം പങ്കാളികളുണ്ടാവും. നാസ്കോ ചെയർമാനായശേഷം രാകേഷ് നമ്പ്യാരുടെ ആദ്യ പരിപാടിയാണിത്.

സൊസൈറ്റി അംഗങ്ങൾ?

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍കൈയെടുത്ത് കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഐ.ഐ.എം കോഴിക്കോട്, എൻ.ഐ.ടി, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോ. ഓഫ് ഇന്ത്യ), കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍, യു.എല്‍ സൈബര്‍ പാര്‍ക്ക്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട്​ സൊസൈറ്റി, ഗവ. സൈബര്‍ പാര്‍ക്ക് എന്നീ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ച സൊസൈറ്റിയാണ് സി.ഐ.ടി.ഐ 2.0.

തയാറാക്കിയത്: എ. ബിജുനാഥ്

Tags:    
News Summary - KTX summit will change the course of Kozhikode - Ajayan K. Anat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.