ജോ​ൺ ടേ​ർ​ണ​സ്

ഒറ്റ ദിവസംകൊണ്ട് ലോകശ്രദ്ധയിലേക്ക് ജോൺ ടേർണസ്

ല​ണ്ട​ൻ: ആ​പ്പി​ൾ ക​മ്പ​നി​യു​ടെ ഹാ​ർ​ഡ് വെ​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ ഏ​റെ​ക്കാ​ലം അ​പ്ര​ശ​സ്ത​നാ​യി ക​ഴി​ഞ്ഞ ജോ​ൺ ടേ​ർ​ണ​സ് ​ലോ​ക ശ്ര​ദ്ധ​യി​ലേ​ക്ക് ഉ​യ​ർ​ന്ന​ത് ഒ​റ്റ ദി​വ​സം​കൊ​ണ്ടാ​ണ്. ആ​പ്പി​ളി​ന്‍റെ അ​ടു​ത്ത സി.​ഇ.​ഒ​യാ​യി ഇ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു.

ആ​പ്പി​ളി​നെ നാ​ല് ല​ക്ഷം കോ​ടി ഡോ​ള​ർ മൂ​ല്യ​മു​ള്ള ക​മ്പ​നി​യാ​യി മാ​റ്റി​യെ​ടു​ത്ത ടിം ​കു​ക്കി​ന് പ​ക​ര​ക്കാ​ര​നാ​യി സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് ജോ​ൺ ടേ​ർ​ണ​സ് ചു​മ​ത​ല​യേ​ൽ​ക്കു​ക. സ​ഹ​സ്ഥാ​പ​ക​ൻ സ്റ്റീ​വ് ജോ​ബ്സി​െ​ന്റ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സി.​ഇ.​ഒ പ​ദ​വി​യി​ൽ എ​ത്തി​യ ടിം ​കു​ക്ക് 15 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് സ്ഥാ​ന​മൊ​ഴി​യു​ന്ന​ത്.

ഹാ​ർ​ഡ് വെ​യ​ർ എ​ൻ​ജി​നീ​യ​റി​ങ് എ​ന്ന സു​ര​ക്ഷി​ത മേ​ഖ​ല​യി​ൽ​നി​ന്ന് വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ പു​തി​യ ചു​മ​ത​ല​യി​ലേ​ക്കാ​ണ് ജോ​ൺ ടേ​ർ​ണ​സ് കാ​ലെ​ടു​ത്തു​വെ​ക്കു​ന്ന​ത്. നി​ർ​മി​ത ബു​ദ്ധി രം​ഗ​ത്തെ ക​ടു​ത്ത മ​ത്സ​ര​ത്തി​ൽ ആ​പ്പി​ളി​നെ മു​ന്നി​ൽ​നി​ന്ന് ന​യി​ക്കു​ന്ന​തി​നൊ​പ്പം വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ക, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ളു​മാ​യി ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്നി​വ​യും അ​ദ്ദേ​ഹ​ത്തെ കാ​ത്തി​രി​ക്കു​ന്ന ദൗ​ത്യ​ങ്ങ​ളാ​ണ്.

ക​രി​യ​റി​ലെ മു​ഴു​വ​ൻ സ​മ​യ​വും ആ​പ്പി​ളി​നൊ​പ്പ​മാ​ണ് 50കാ​ര​നാ​യ ജോ​ൺ ടേ​ർ​ണ​സ് ചെ​ല​വി​ട്ട​ത്. 25 വ​ർ​ഷം മു​മ്പ് ക​മ്പ​നി​യി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ഐ​ഫോ​ൺ, ഐ​പാ​ഡ്, മാ​ക് എ​ന്നി​വ​ക്ക് ക​രു​ത്ത് പ​ക​രു​ന്ന ഹാ​ർ​ഡ് വെ​യ​ർ ഡി​വി​ഷ​നെ ക​രു​ത്തു​റ്റ​താ​ക്കി. നി​ല​വി​ൽ ഈ ​വി​ഭാ​ഗ​ത്തി​​ൽ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റാ​ണ്. പു​തി​യ കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ൾ​ക്ക് മു​ന്നി​ലേ​ക്കാ​ണ് ജോ​ൺ ടേ​ർ​ണ​സ് എ​ത്തു​ന്ന​ത്. ഐ ​ഫോ​ൺ കേ​ന്ദ്രീ​കൃ​ത കാ​ല​ഘ​ട്ട​ത്തി​ൽ ടിം ​കു​ക്ക് ആ​പ്പി​ളി​നെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ച്ചെ​ങ്കി​ലും നി​ർ​മി​ത ബു​ദ്ധി​യു​ടെ മേ​ഖ​ല​യി​ൽ ക​മ്പ​നി പി​ന്നി​ലാ​യി. എ.​ഐ അ​ധി​ഷ്ഠി​ത​മാ​യ പു​തി​യ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ര​ണ്ടു​വ​ർ​ഷം മു​മ്പ് ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​യി​ല്ല. ഈ ​മെ​ല്ലെ​പ്പോ​ക്ക് മ​റി​ക​ട​ക്കു​ക​യാ​ണ് ജോ​ൺ ടേ​ർ​ണ​സി​െ​ന്റ മു​ന്നി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി.  

Tags:    
News Summary - John Ternus Gains Global Attention Overnight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.