ജിയോയുടെ 5ജി സേവനങ്ങൾക്ക് തുടക്കം; രാജസ്ഥാനിലും ചെന്നൈയിലും ലഭ്യമാകും

നാഥ്ദ്വാര: ജിയോയുടെ 5ജി സേവനങ്ങൾക്ക് തുടക്കമായി. റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി രാജ്സമന്ദിലെ നാഥ്ദ്വാര പട്ടണത്തിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ നിന്നാണ് 5ജി സേവനങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചത്.

5ജി സേവനങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും ഇന്ന് മുതൽ നാഥ്ദ്വാരക്കൊപ്പം ചെന്നൈയിലും 5ജി ലഭ്യമാകുമെന്നും ആകാശ് അംബാനി വ്യക്തമാക്കി. ജൂൺ 28ന് റിലയൻസ് ജിയോയുടെ തലവനായതിന് ശേഷം 30കാരനായ ആകാശ് അംബാനി നടത്തുന്ന ആദ്യത്തെ സുപ്രധാന പ്രഖ്യാപനമായിരുന്നു ഇത്.

കഴിഞ്ഞ മാസം ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിച്ച റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി രാജസ്ഥാനിലെ 5ജി സേവനങ്ങൾ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2015ൽ 4ജി സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് മുകേഷ് അംബാനി ക്ഷേത്രം സന്ദർശിച്ചിരുന്നു.

ഒക്ടോബർ രണ്ടിനാണ് ഇന്ത്യയിൽ 5ജി സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ചത്. 20 വർഷത്തേക്ക് 22 ടെലികോം സർക്കിളുകളിലായ 700 എം.എച്ച്.ഇസഡ്, 800 എം.എച്ച്.ഇസഡ്, 1800 എം.എച്ച്.ഇസഡ്, 3300 എം.എച്ച്.ഇസഡ്, 25 ജി.എച്ച്.ഇസഡ് ബാൻഡിൽ 25,036 എം.എച്ച്.ഇസഡ് സ്പെക്ട്രമാണ് ജിയോ ലേലത്തിൽ പിടിച്ചത്. 87,947 കോടി രൂപയാണ് ചെലവ്.  

Tags:    
News Summary - Jio’s Chairman Akash Ambani launches 5G from Rajasthan’s Nathdwara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.