ടെക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ് അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. എന്നാൽ ഇക്കുറി സാംസങ്ങിൻ്റെ ഫ്ലാഗ്ഷിപ് ഫോണിന് വില അൽപ്പം കൂടുമെന്നാണ് സൂചന.
ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് മോഡലുകളുടെയും വില കൂടും.ഗ്യാലക്സി എസ്25ന്‍റെ വില 84999 രൂപ- 12+256 ജിബി, 94999 രൂപ- 12+512 ജിബി എന്നിങ്ങനെയും എസ് 25പ്ലസിന്‍റെ വില 104999 രൂപ- 12+256 ജിബി, 114999 രൂപ- 12+512 ജിബി എന്നിങ്ങനെയും എസ്25 അള്‍ട്രയുടെ വില 134999 രൂപ- 12+256 ജിബി, 144999 രൂപ- 16+512 ജിബി, 164999 രൂപ- 16+1 ടിബി എന്നിങ്ങനെ ആയിരിക്കും.
2024 ജനുവരി 17ന് പുറത്തിറങ്ങിയ സാംസങ് ഗ്യാലക്സി എസ്24 സിരീസിന്‍റെ വില ഇന്ത്യയില്‍ ആരംഭിച്ചിരുന്നത് 79999 രൂപയിലായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പുതിയ ഫീച്ചറുകലുമായിട്ടാണ് ഫോണുകളെത്തുക. ജനുവരി- 22നാണ് സാംസങ് പുതിയ എസ്25 സീരിസ് പുറത്തിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.