നി​ർ​മി​ത ബു​ദ്ധി​യി​ൽ ​ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ടു​ന്നു​വോ? യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ എ.​ഐ​യോ​ടു​ള്ള ശു​ഭാ​പ്തി​വി​ശ്വാ​സം കു​റ​യു​ന്നുവെന്ന് പുതി​യ സ​ർ​വേ

നി​ർ​മി​ത​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ ലോ​ക​ത്തെ എ​ങ്ങ​നെ​യെ​ല്ലാം മാ​റ്റി​മ​റി​ക്കു​മെ​ന്ന് ​നാം ​ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. പ​ല​ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​ൾ പ​റ​യാ​റു​ണ്ടെ​ങ്കി​ലും പൊ​തു​വി​ൽ അ​തി​ന്റെ സാ​ധ്യ​ത​ക​ളി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ലോ​കം. ന​മ്മു​ടെ ജീ​വി​ത വ്യ​വ​ഹാ​ര​ങ്ങ​ളെ​ത്ത​ന്നെ​യും മാ​റ്റി​മ​റി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ എ.​ഐ​യു​ടെ പു​തി​യ കു​തി​പ്പു​ക​ൾ എ​ല്ലാ​വ​രും സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ, പു​തി​യൊ​രു പ​ഠ​നം പ​റ​യു​ന്ന​ത് മ​റ്റൊ​രു ക​ഥ​യാ​ണ്. ഈ ​സാ​ധ്യ​ക​ൾ​ക്കും പ്ര​തീ​ക്ഷ​ക​ൾ​ക്കു​മി​ട​യി​ലും യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ എ.​ഐ​യോ​ടു​ള്ള ശു​ഭാ​പ്തി​വി​ശ്വാ​സം കു​റ​യു​ന്നു​വെ​ന്ന​താ​ണ​ത്.

അ​മേ​രി​ക്ക​യി​ൽ പ്യൂ ​റി​സേ​ർ​ച്ച് സെ​ന്റ​ർ ന​ട​ത്തി​യ പു​തി​യ സ​ർ​വേ​യി​ൽ 30 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രി​ൽ 55 ശ​ത​മാ​നം പേ​ർ എ.​ഐ​യെ​ക്കു​റി​ച്ച് ആ​വേ​ശ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ശ​ങ്ക​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി. ര​ണ്ടു​വ​ർ​ഷം മു​മ്പ് ഈ ​വി​ഭാ​ഗ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​വ​ർ 39 ശ​ത​മാ​ന​മാ​യി​രു​ന്നു. ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ യു​വാ​ക്ക​ളു​ടെ സ​മീ​പ​ന​ത്തി​ലു​ണ്ടാ​യ വ​ലി​യ മാ​റ്റ​മാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

2026 ജൂ​ൺ 22 മു​ത​ൽ 28 വ​രെ 3,488 അ​മേ​രി​ക്ക​ൻ മു​തി​ർ​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. എ​ല്ലാ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളും പ​രി​ഗ​ണി​ക്കു​മ്പോ​ൾ 52 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​രും എ.​ഐ​യു​ടെ വ്യാ​പ​നം ത​ങ്ങ​ളെ ആ​വേ​ശ​പ്പെ​ടു​ത്തു​ന്ന​തി​നേ​ക്കാ​ൾ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​യി പ​റ​യു​ന്നു. 2021ൽ ​ഇ​ത് 37 ശ​ത​മാ​ന​മാ​യി​രു​ന്നു. പ​ത്തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് എ.​ഐ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്ന​തി​ൽ ആ​ശ​ങ്ക​യേ​ക്കാ​ൾ ആ​വേ​ശം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം മൂ​ന്നി​ലൊ​ന്ന് പേ​ർ​ക്ക് ആ​ശ​ങ്ക​യും ആ​വേ​ശ​വും ഒ​രു​പോ​ലെ​യു​ണ്ട്.

എ.​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും വ​ലി​യ ഭ​യം തൊ​ഴി​ൽ മേ​ഖ​ല​യി​ലാ​ണ്. അ​ടു​ത്ത ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ടെ എ.​ഐ​യു​ടെ വ​ള​ർ​ച്ച തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​യ്ക്കു​മെ​ന്ന് 71 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​ർ ക​രു​തു​ന്നു. 2024ൽ ​ഇ​ത് 64 ശ​ത​മാ​ന​മാ​യി​രു​ന്നു. യു​വാ​ക്ക​ൾ​ക്കി​ട​യി​ലാ​ണ് ഈ ​ആ​ശ​ങ്ക ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ർ​ധി​ച്ച​ത്. 2024ൽ 30 ​വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രി​ൽ 61 ശ​ത​മാ​ന​മാ​ണ് എ.​ഐ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​യ്ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ത് 73 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. അ​തേ​സ​മ​യം 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ 63 ശ​ത​മാ​ന​മാ​ണ് സ​മാ​ന​മാ​യ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​ത്.

ഒ​രു​കാ​ല​ത്ത് ഭാ​വി​യു​ടെ വ​ലി​യ വാ​ഗ്ദാ​ന​മാ​യി മാ​ത്രം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട എ.​ഐ​യെ പു​തി​യ ത​ല​മു​റ ഇ​പ്പോ​ൾ കൂ​ടു​ത​ൽ സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്താ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് സ​ർ​വേ ന​ൽ​കു​ന്ന പ്ര​ധാ​ന സൂ​ച​ന. എ.​ഐ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും അ​തി​ന്റെ സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​ലും മു​ന്നി​ലു​ള്ള യു​വാ​ക്ക​ൾ ത​ന്നെ​യാ​ണ് തൊ​ഴി​ൽ, സ​ർ​ഗാ​ത്മ​ക​ത, സാ​മ്പ​ത്തി​ക സു​ര​ക്ഷ എ​ന്നി​വ​യി​ൽ അ​തു​ണ്ടാ​ക്കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​ത്.

Tags:    
News Summary - Is hope lost in the built-in intelligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.