ന്യൂഡൽഹി: നിർമിത ബുദ്ധിക്ക് (എ.ഐ) ഇന്ത്യ മികച്ച വിപണിയെന്ന് ഓപൺ എ.ഐ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സാം ആൾട്മാൻ. കഴിഞ്ഞവർഷം രാജ്യത്ത് ഓപൺ എ.ഐ ഉപയോക്താക്കൾ മൂന്നിരട്ടിയായതായി അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിപ്പുകൾ ഡിസൈൻ ചെയ്യുന്നതിലും എ.ഐ സാങ്കേതിക വിദ്യയുടെ അടിസ്ഥാന മോഡലുകൾ സൃഷ്ടിക്കുന്നതിലും രാജ്യം പുരോഗതി കൈവരിച്ചതായി അശ്വിനി വൈഷ്ടണവ് വിശദീകരിച്ചു.
എ.ഐ വിപ്ലവത്തിൽ ഇന്ത്യക്ക് നിർണായക പങ്കുവഹിക്കാനാവുമെന്ന് ആൾട്മാൻ പറഞ്ഞു. രാജ്യം മേഖലയിൽ കൈവരിക്കുന്ന നേട്ടങ്ങൾ അത്ഭുതാവഹമാണ്. ഓപൺ എ.ഐ സൃഷ്ടിച്ച എ.ഐ മോഡൽ വില കുറഞ്ഞതല്ല. പക്ഷേ, വില കുറഞ്ഞ മോഡലുകൾ ഇന്ന് സാധ്യമാക്കാനാവും. തീർച്ചയായും ഇന്ത്യ അതിന് മുന്നിട്ടിറങ്ങണം.
2023 ജൂണിൽ ഇന്ത്യ സന്ദർശന വേളയിൽ സാം ആൾട്മാന്റെ പരാമർശങ്ങൾ വിവാദമായിരുന്നു. ചാറ്റ് ജി.പി.ടിക്ക് ബദൽ സംവിധാനം ഒരുക്കുന്നത് ഇന്ത്യയടക്കം രാജ്യങ്ങൾക്ക് എളുപ്പമല്ലെന്നായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.