ഡേറ്റ മോഷണം തടയലും സ്വകാര്യതയുമാണോ ലക്ഷ്യം, എങ്കിൽ ഈ ബ്രൗസറുകൾ പരീക്ഷിക്കാം

ഒരു കാര്യത്തിനും ഒരു ഉറപ്പുമില്ലാത്ത ലോകമാണ് സൈബറിടം. ഇൻറർനെറ്റിൽ വ്യക്തി സ്വകാര്യതക്കും വിവരങ്ങൾക്കുമൊന്നും ഒരു വിലയുമില്ല. ആർക്കും ചോർത്തുകയോ വിലയ്​ക്കുവാങ്ങുകയോ ചെയ്യാവുന്ന ഒന്നായി മാറി. ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, മൈക്രോസോഫ്റ്റ് എഡ്​ജ്​, ഓപറ തുടങ്ങിയവയാണ് പലരും ഉപയോഗിക്കുന്ന വെബ് ബ്രൗസറുകൾ. ഇവയെ പൂർണമായി വിശ്വസിച്ചാൽ എന്തായിത്തീരുമെന്ന കാര്യം പ്രവചിക്കാനാവില്ല.

സ്വകാര്യതയും ഡേറ്റ മോഷണവും തടയുകയാണ് ലക്ഷ്യമെങ്കിൽ സ്ഥിരം കാണുന്ന ബ്രൗസറുകളെ ഒഴിവാക്കി സ്വകാര്യത ബ്രൗസറുകളെ പരീക്ഷിക്കാം. പലപ്പോഴും വെബ് ബ്രൗസറുകൾ വഴി ഡൗൺലോഡ് ചെയ്താൽ കു​െറയധികം ആഡ് ഓണുകൾ ഒപ്പം വരും. ധാരാളം പരസ്യങ്ങളും കാണും. കൂടാതെ ആൻറി വൈറസ് ചമഞ്ഞും ഉപദേശനിർദേശങ്ങൾ നൽകി നല്ലപിള്ളയുടെ വേഷം കെട്ടിയും മാൽവെയറുകളും ഉണ്ടാകും.

അറിയാതെ ക്ലിക് ചെയ്താൽ പണി തുടങ്ങുന്ന പോപ്പപ്പുകളും കാണാം. ഇവയാണ് ഫോണിലും കമ്പ്യൂട്ടറിലും നുഴഞ്ഞുകയറി വിവരം ചോർത്തുകയും വൈറസിനെ പരത്തുകയും ചെയ്യുന്നത്. സ്വകാര്യത ബ്രൗസറുകളിൽ വിവരച്ചോർച്ച തടയാൻ ട്രാക്കർ ബ്ലോക്കറും പരസ്യം ഒഴിവാക്കാൻ ആഡ് ബ്ലോക്കറും നെറ്റിൽ പരതിയ ഹിസ്​റ്ററി നമ്മൾ ബ്രൗസറിൽ നിന്നിറങ്ങിയയുടനെ മായ്ക്കാൻ സംവിധാനവുമുണ്ട്. വ്യക്തി വിവരങ്ങൾ ചോർത്തുന്ന ട്രാക്കറുകളുടെ ലിസ്​റ്റ്​ അനുസരിച്ചാണ് ഈ ബ്രൗസറുകൾ ജോലി ചെയ്യുന്നത്.

ക്രോം എടുത്താലും സ്വകാര്യത ബ്രൗസറുകൾ നോക്കിയാലും ചെയ്യുന്നത് ഒന്നു തന്നെ. ക്രോമിനേക്കാളും ആപ്പിളി​െൻറ സഫാരി, മോസില്ല ഫയർ ഫോക്സ് എന്നിവ ട്രാക്കിങ് സംരക്ഷണം നൽകുന്നുണ്ടെങ്കിലും ചെറിയ ബ്രാൻഡുകളുടെ അത്ര വരില്ല. സ്വകാര്യത ബ്രൗസറുകളാണ് കൂടുതൽ സംരക്ഷണം നൽകുന്നത്.

പ്രത്യേകതകൾ

പ്രൈവറ്റ് മോഡ് അഥവാ ഇൻ കോഗ്നിറ്റോ മോഡ് ഉപയോഗിക്കാൻ കഴിയുന്നു. ഇതിൽ നമ്മൾ പരതുന്ന വിവരങ്ങളുടെ വെബ് സൈറ്റ്​ ഹിസ്​റ്ററി ശേഖരിച്ചു വെക്കുന്നില്ല. അതുകൊണ്ട് മൂന്നാമന് നുഴഞ്ഞുകയറി തട്ടിയെടുക്കാൻ അവസരമില്ല. ക്രോമിലും ഇൻ കോഗ്നിറ്റോ മോഡ് ഉണ്ടെങ്കിലും സ്വകാര്യത നൽകുന്നില്ലെന്നാണ് ആക്ഷേപം.

ഒരു വെബ്സൈറ്റ് ലോഡ് ചെയ്യുമ്പോൾ സോഫ്​റ്റ്​വെയർ ട്രാക്കറുകളെ തിരിച്ചറിഞ്ഞ് സൈറ്റുകളിൽനിന്ന് സൈറ്റുകളിലേക്ക് പിന്തുടരുന്നത് തടയുന്നു. ഇതി​െൻറ ഏറ്റവും വലിയ പോരായ്മ ഇങ്ങനെ തടയുന്നതിലൂടെ ചിലപ്പോൾ ഷോപ്പിങ് കാർട്ടുകളും വിഡിയോകളും പോലുള്ള വെബ്‌സൈറ്റുകളുടെ ഭാഗങ്ങൾ തകരുന്നതാണ്.

സ്വകാര്യത ബ്രൗസറുകൾ സ്ഥിരമായി സ്വകാര്യ മോഡ് ഓണാക്കും. ബ്രൗസറിൽ നിന്നിറങ്ങുമ്പോൾ തനിയെ ഹിസ്​റ്ററി മായ്ക്കും. വെബ്‌സൈറ്റ് തകരാറിലാക്കാതെ ട്രാക്കർ‌മാരെ തടയുന്ന ട്രാക്കിങ് പ്രിവൻ‌ഷനും ഇവയിലുണ്ട്. എന്നാൽ, സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ കാണുന്നതിൽനിന്ന് സ്വകാര്യത ബ്രൗസറുകൾ ഇൻറർനെറ്റ് ദാതാവിനെ തടയുന്നില്ല. അതിനാൽ നിങ്ങൾ വൈ ഫൈ കണക്​ഷൻ ഉപയോഗിച്ചാൽ, സ്വകാര്യത ബ്രൗസർ വിവരങ്ങൾ വൈ ഫൈ നൽകുന്ന ഇൻറർനെറ്റ് ദാതാവിൽനിന്ന് മറയ്ക്കില്ല. അത്തരം സുരക്ഷക്ക് ബ്രൗസിങ് വിവരങ്ങൾ പരിരക്ഷിക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിലേക്ക് (വി.പി.എൻ) കണക്​ട്​ ചെയ്യണം. സ്വകാര്യത സംരക്ഷണം നൽകുന്ന ഫയർ‌ഫോക്സ് ഫോക്കസ്, ഡക്ക് ഡക്ക് ഗോ, ബ്രേവ് എന്നിവ സമാനമാണ്, പക്ഷേ ചില വ്യത്യാസങ്ങളുണ്ട്.

ഫയർഫോക്‌സ് ഫോക്കസ്

ഐഫോണുകൾക്കും ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കും മാത്രമുള്ള ഫയർഫോക്‌സ് ഫോക്കസ് അടിസ്ഥാന ബ്രൗസറാണ്. ബ്രൗസിങ് പൂർത്തിയാക്കുമ്പോൾ, സെഷൻ മായ്‌ക്കാൻ ട്രാഷ് ഐക്കണിൽ അമർത്തുക. ആപ്പിൽ നിന്ന് പുറത്തുകടന്നാലുടനെ ഹിസ്​റ്ററി നീക്കും. ഒരു വെബ്‌സൈറ്റിൽ കയറുമ്പോൾ ഏത് തടയണമെന്ന് നിർണയിക്കാൻ ട്രാക്കറുകളുടെ ഡാറ്റാബേസിനെ ആശ്രയിക്കും.

ഡക്ക് ഡക്ക് ഗോ

മൊബൈൽ ഉപകരണങ്ങളിൽ മാത്രം ലഭ്യമായ ഡക്ക് ഡക്ക് ഗോ പരമ്പരാഗത ബ്രൗസർ പോലെയാണ്. സൈറ്റുകൾ ബുക്ക്​മാർക്ക് ചെയ്യാനും ഒന്നിലധികം ടാബുകൾ തുറക്കാനും കഴിയും. പരസ്യ ട്രാക്കറുകളെ ഡക്ക്ഡക്ക്ഗോ തടയുന്നു. ബ്രൗസിങ് പൂർത്തിയായാൽ സെഷൻ മായ്‌ക്കാൻ െഫ്ലയിം ഐക്കൺ അമർത്താം.

ബ്രേവ്

ആൻറി ട്രാക്കിങ് സാങ്കേതികവിദ്യയും ബുക്ക്​മാർക്കുകളും ടാബുകളുമുള്ളതാണ് ബ്രേവ്. വെബ് ചരിത്രം സൂക്ഷിക്കാതിരിക്കാൻ സ്വകാര്യ മോഡ് ഓണാക്കാം. ബ്രേവ് നന്നായി ട്രാക്കർമാരെയും പരസ്യങ്ങളെയും തടയും. ഇനി ട്രാക്ക് ചെയ്യാത്ത പരസ്യക്കാർക്ക് വേണ്ടി പ്രത്യേക അഡ് നെറ്റ്​വർക്​ തെരഞ്ഞെടുക്കാം. പരസ്യം കാണുന്നതിന് പകരം ടോക്കണുകൾ കിട്ടും. ഇത് ഇഷ്​ടമുള്ള പരസ്യക്കാർക്ക് നൽകാം. പക്ഷേ ബ്രേവുമായി പങ്കാളിത്തമുള്ള വെബ് പ്രസാധകർ​േക്ക ലഭിക്കൂ.

Tags:    
News Summary - If the goal is to prevent data theft and privacy, then try these browsers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.