മെറ്റക്ക് ആശ്വാസം; വാട്സാപ്പ് വിവരങ്ങൾ പങ്കുവെക്കാം

ന്യൂഡൽഹി: വാട്സാപ്പ് വിവരങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് മെറ്റക്ക് ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ വിലക്ക് പിൻവലിച്ച് ദേശീയ കമ്പനി നിയമ അപ്ലേറ്റ് ട്രിബ്യൂണൽ. ഉത്തരവ് യു.എസ് ടെക് ഭീമനായ മെറ്റക്ക് വൻ ആശ്വാസമാണ് നൽകുന്നത്. വാട്സാപ്പിലെ വിവരങ്ങൾ മെറ്റയിലെ മറ്റ് പ്ലാറ്റ്ഫോമുകളിൽ പ​ങ്കുവെക്കുന്നതിനാണ് വിലക്കുണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

വിലക്ക് വന്നാൽ അത് പരസ്യവരുമാനത്തെ ബാധിക്കുമെന്ന് ദേശീയ കമ്പനി നിയമ അപ്ലേറ്റ് അതോറിറ്റിയിൽ മെറ്റ ചൂണ്ടിക്കാട്ടിയിരുന്നു. 2023 നവംബറിലാണ് വാട്സാപ്പ് വിവരങ്ങൾ മെറ്റയിലെ മറ്റ് പ്ലാറ്റ്ഫോമുകളുമായി പങ്കുവെക്കുന്നതിന് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. വിവരങ്ങൾ പങ്കുവെക്കുന്നത് വാട്സാപ്പിലെ ഉപഭോക്താക്കളുടെ സ്വകാര്യതക്ക് ഭീഷണിയാവുമെന്ന് നിരവധി പരാതികൾ വന്നതിനെ തുടർന്നാണ് വിലക്ക് വന്നത്.

2021-ൽ വാട്ട്‌സ്ആപ്പിന്റെ നയ മാറ്റങ്ങൾ ഉപയോക്താക്കളെ പുതിയ നിബന്ധനകൾ അംഗീകരിക്കാൻ നിർബന്ധിച്ചുവെന്നും, അവർ അങ്ങനെ ചെയ്തില്ലെങ്കിൽ ആപ്പിലേക്കുള്ള അവരുടെ ആക്‌സസ് പരിമിതപ്പെടുത്തുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയെന്നും കോംപറ്റീഷൻ കമീഷൻ കണ്ടെത്തിയിരുന്നു തുടർന്നാണ് വിവരങ്ങൾ പങ്കുവെക്കുന്നതിന് വിലക്ക് വന്നത്.

വിവരങ്ങൾ പ​ങ്കുവെച്ചില്ലെങ്കിൽ വാട്സാപ്പിന്റെ ബിസിനസ് മോഡലിനെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ദേശീയ കമ്പനി നിയമ അപ്ലേറ്റ് ട്രിബ്യൂണൽ വിലയിരുത്തി. അതേസമയം, ദേശീയ കമ്പനി നിയമ അപ്ലേറ്റ് അതോറിറ്റിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുകയാണെന്ന് മെറ്റ വക്താവ് അറിയിച്ചു. നേരത്തെ കോംപറ്റീഷൻ കമീഷൻ ഉത്തരവ് പുറത്ത് വന്നതിന് ശേഷം ഇക്കാര്യത്തിൽ മെറ്റ ഔദ്യോഗികമായ പ്രതികരണം നടത്തിയിരുന്നില്ല.

Tags:    
News Summary - Huge relief for Meta as tribunal suspends data-sharing ban on WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.