ഡെമിസ് ഹസാബിസ്

'എ.ഐ നിങ്ങളെ മടിയന്മാരാക്കില്ല പകരം ബുദ്ധിമാന്മാരാക്കും'- ഡീപ് മൈൻഡ് സി.ഇ.ഒ ഡെമിസ് ഹസാബിസ്

ലോകം എ.ഐ യുഗത്തിലേക്ക് പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തുൾപ്പെടെ നിരവധി മേഖലകളിൽ എ.ഐയുടെ വലിയ സ്വാധീനത്തിന് വഴിയൊരുക്കുമെന്ന് ഗൂഗ്ൾ ഡീപ് മൈൻഡ് സി.ഇ.ഒ ഡെമിസ് ഹസാബിസ്. ദി റൺഡൗൺ എ.ഐയുടെ സ്ഥാപകൻ റോവൻ ച്യൂങ്ങുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ഹസാബിസ് എ.ഐയുടെ ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ച് സംസാരിച്ചത്. എ.ഐ വ്യക്തികളെ കൂടുതൽ മികച്ചതാക്കുന്നുവെന്നും ഹസാബിസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച നടന്ന ഗൂഗ്ൾ ആനുവൽ ഡെവലപ്മെന്‍റ് കോൺഫറൻസിൽ പുതിയ ഗൂഗ്ൾ ആപ്ലിക്കേഷനുകൾ ലോഞ്ച് ചെയ്തു. അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന എ.ഐ സാങ്കേതിക വിദ്യ നിരവധി പുതിയ സാധ്യതകളാണ് തുറന്നിടുന്നത്.

എന്നോട് ഏതെങ്കിലും മൂന്ന് എ.ഐ മോഡലുകളെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ജെമിനി 2.5 പ്രോ ഡീപ് തിങ്ക്, ഗൂഗ്ളിന്റെ വിയോ 3, ജെമിനി ഫ്ലാഷ് എന്നിവ ആയിരിക്കും തെരഞ്ഞെടുക്കുക. ജെമിനി ഡിഫ്യൂഷനെയും ഹസാബിസ് പരാമർശിച്ചു.

ഗൂഗ്ൾ ആനുവൽ ഡെവലപ്മെന്‍റ് കോൺഫറൻസിൽ പ്രധാന ആകർഷണങ്ങളിലൊന്ന് പ്രോജക്റ്റ് ആസ്ട്ര ആയിരുന്നു. ഇത് ഫോണുകളിലും വയറബിൾ ഡിവൈസുകളിലും സജീവമായും മൾട്ടിമോഡലായും പ്രവർത്തിക്കാൻ പ്രോഗ്രാം ചെയ്‌തിരിക്കുന്ന എ.ഐ അസിസ്റ്റന്റാണ്.

ഗൂഗിളിന്റെ LearnLM സംരംഭത്തിലൂടെ വിദ്യാഭ്യാസരംഗത്ത് ഉയർന്ന് വരുന്ന സാധ്യതകളെക്കുറിച്ചും ഹസാബിസ് വ്യക്തമാക്കി. വിദ്യാർഥികൾക്ക് എ.ഐ അധ്യാപികയായാണ് പ്രവർത്തിക്കുന്നത്. അവ കുട്ടികളുടെ വ്യക്തിഗത പഠനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ആഗോളതലത്തിൽ വിദ്യാഭ്യാസത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള ഉപകരണമായി എ.ഐ വർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഡിങ് രംഗത്തും ജൂൾസ്, വൈബ് എന്നീ എ.ഐ ടൂളുകൾ കോഡിങ് രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത പത്ത് വർഷത്തിനുള്ളിൽ മരുന്നുകൾ നിർമിക്കുന്നതുൾപ്പെടെ ആരോഗ്യ രംഗത്ത് എ.ഐ സാങ്കേതിക വിദ്യയിലൂടെ കഴിയുമെന്നും അതിനുളള ഉദാഹരണമാണ് ആൽഫഫോൾഡ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Google DeepMind CEO says AI wont make us lazy it ll make us smarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.