ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമകൾക്ക് ഇനി നിറം പകരാം; പുതിയ ഫീച്ചറുമായി ചാറ്റ് ജി.പി.ടി

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കളർ ചിത്രങ്ങളായി കാണാൻ ആഗ്രഹിച്ചിട്ടുണ്ടോ?

ചാറ്റ് ജി.പി.ടി പോലുള്ള നൂതന എ.ഐ ഉപകരണങ്ങളിലൂടെ ഇനി പഴയ ചിത്രങ്ങൾക്ക് നിറം നൽകാൻ കഴിയും. ചാറ്റ് ജി.പി.ടിയിൽ പഴയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ അതിന്റെ ഇമേജ് ജനറേഷൻ സവിശേഷതകൾ ഉപയോഗിച്ച് യഥാർഥ ചിത്രത്തിന്റെ സത്ത നഷ്ടപ്പെടാതെ അവയെ കളർ ചിത്രമാക്കി മാറ്റാൻ സഹായിക്കുന്നു.

ചാറ്റ് ജി.പി.ടിയുടെ ഈ സവിശേഷതയിൽ യഥാർഥ ലൈറ്റിങ്, കോൺട്രാസ്റ്റ്, ടെക്സ്ചറുകൾ എന്നിവ നിലനിർത്താൻ കഴിയും.

ഉപയോക്താക്കൾ പഴയ ചിത്രങ്ങളെ നിമിഷങ്ങൾക്കുള്ളിൽ സ്വാഭാവികമായി കാണപ്പെടുന്ന നിറമുള്ള ഫോട്ടോകളാക്കി മാറ്റുന്നു.

ഈ സവിശേഷതയിലൂടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ റിയലിസ്റ്റിക്കായി പുനഃസ്ഥാപിക്കാൻ കഴിയുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുകയാണ് ഇത്തരം ചിത്രങ്ങൾ. ചിത്രം ഉപയോക്താകേകളുടെ  മുൻഗണനകൾക്കനുസരിച്ച് കൂടുതൽ പരിഷ്കരിക്കാൻ കഴിയും.

ഫോട്ടോകൾക്ക് നിറം നൽകാനുള്ള ഘട്ടങ്ങൾ

  • ആദ്യം, ചാറ്റ് ജി.പി.ടി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഓപൺ ചെയ്യുക.
  • (ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിന് നിങ്ങൾ ഏറ്റവും പുതിയപതിപ്പ് ഉപയോഗിക്കണം)
  • ശേഷം പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം അപ് ലോഡ് ചെയ്യുക.
  • ശേഷം പ്രോംപ്റ്റ് നൽകുക.
  • ശേഷം ചിത്രം ഡൗൺലോഡോ സേവോ ചെയ്യുക.
Tags:    
News Summary - ChatGPT can colourise your old black and white photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.