കാർ വരെ തുറക്കാം; ആൻഡ്രോയിഡ് 12ലെ മനംമയക്കും മാറ്റങ്ങൾ

ലോകത്തെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോൺ ഓപറേറ്റിങ് സിസ്​റ്റമായ ആൻഡ്രോയിഡ് ലോകത്ത് 300 കോടി ഫോണുകളിൽ ഉപയോഗിക്കുന്നുണ്ട്. ആൻഡ്രോയിഡ് 12ന്‍റെ ഒന്നാം പരീക്ഷണ പതിപ്പും (ബീറ്റ 1) ഫോണുകളിലേക്ക് വന്നു. ഗൂഗിൾ ​െഡവലപ്പർ സമ്മേളനത്തിലാണ് ഇതി​െൻറ കുടുതൽ പ്രത്യേകതകൾ പുറത്തുവന്നത്. ആൻഡ്രോയിഡ് 12 ഫോൺ കൈയിലുണ്ടെങ്കിൽ കാർ വരെ തുറക്കാൻ കഴിയും.

ഇപ്പോൾ ചില ഫോണുകളിലുള്ള പോലെ ഫയൽ ഡീലീറ്റ് ചെയ്താലും തിരിച്ചെടുക്കാൻ കഴിയുന്ന ഹിഡൻ റീസൈക്കിൾ ബിൻ സൗകര്യം, ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾക്കായി വ്യക്തത കൂടിയ ഓഡിയോയുമായി ബ്ലൂടൂത്ത് എൽ.ഇ ഓഡിയോ, ഓരോ ആപ്പുകളിലെയും ഓഡിയോകൾ ഒരേസമയം കേറിവരാതെ സ്മൂത്തർ ഓഡിയോ ട്രാൻസിഷൻ എന്നിവ ചില പ്രത്യേകതകളാണ്. നേരത്തേ പുറത്തായവ കൂടാതെയുള്ള സവിശേഷതകൾ നോക്കാം:

ബീറ്റ നാലെണ്ണം

ഫെബ്രുവരി 18ന് ആൻഡ്രോയിഡ് 12 ​െൻറ പ്രഖ്യാപനം വന്ന ശേഷം ആപ് നിർമാതാക്കൾക്കുള്ള ​െഡവലപ്പർ പ്രിവ്യൂ മൂന്ന് എണ്ണം പുറത്തിറക്കിയിരുന്നു. പരീക്ഷണ പതിപ്പുകൾ നാലെണ്ണം കടന്ന് കുറ്റവും കുറവുകളും പരിഹരിച്ചശേഷം ആഗസ്​റ്റിന് ശേഷമേ പൂർണ ആൻഡ്രോയിഡ് 12 വരൂ. പരീക്ഷണ പതിപ്പുകൾ ഗൂഗിൾ പറയുന്ന ഫോണുകളിൽ പരീക്ഷിക്കാമെന്നല്ലാതെ സ്ഥിരം ഓപറേറ്റിങ് സിസ്​റ്റമായി ഉപയോഗിക്കാനാവില്ല. അതിൽ ഇനിയും മിനുക്കുപണി വേണ്ടിവരും. രണ്ടാം പരീക്ഷണ പതിപ്പ് ജൂണിൽ പുറത്തിറങ്ങും.

രഹസ്യപേരുണ്ട്

ആൻഡ്രോയിഡ് 10 മുതൽ മധുരപലഹാരങ്ങളുടെ പേരിടുന്നത്ത് മാറ്റി. എങ്കിലും ഗൂഗിളിന്‍റെ അണിയറയിൽ രഹസ്യമായി പലഹാര പേരുകളിലാണ് ഇവ വിളിക്കപ്പെടുന്നത്. ആൻഡ്രോയിഡ് 10-ക്വിൻസ് ടാർട്ട്, ആൻഡ്രോയിഡ് 11-റെഡ് വെൽവെറ്റ് കേക്ക്, ആൻഡ്രോയിഡ് 12- സ്നോകോൺ എന്നിങ്ങനെയാണ് അവിടെ അറിയപ്പെടുന്നത്.

മെറ്റീരിയൽ യു

കുറേക്കാലമായി ആൻഡ്രോയിഡിനൊപ്പം കണ്ടുവരുന്ന മെറ്റീരിയൽ ഡിസൈനിന്‍റെ അടുത്തപടിയാണ് ഇതിൽ. 'മെറ്റീരിയൽ യു' എന്ന് പേരിട്ട ഈ രൂപകൽപനാ സങ്കേതം വഴി വാൾപേപ്പറിന് അനുസൃതമായി നിറങ്ങളും സെറ്റിങ്സും മെനുവും അടക്കം ഫോണിൽ അടിമുടി മാറിവരും. ഹോം സ്ക്രീൻ ബാക്ഗ്രൗണ്ടിന് ചേരുന്ന നിറവിന്യാസമാകും കാണാനാവുക. വലിയ ബട്ടണുകൾ, കൂടുതൽ അനിമേഷൻ, പുതിയ ഹോം സ്ക്രീൻ വിഡ്ജെറ്റ് എന്നിവ ലഭ്യമാകും.

ക്വിക് ടൈൽസ്

നോട്ടിഫിക്കേഷൻ ഷേഡ് വലിച്ചുനീട്ടിയാൽ പാനലിന് മുകളിൽ കണ്ടിരുന്നത് വൃത്താകൃതിയിലുള്ള ഐക്കണുകളാണ്. ആൻഡ്രോയിഡ് 12ൽ അതു മാറി മൂലകൾ വൃത്താകൃതിയിലുള്ള ചതുരങ്ങളായി. ആദ്യംനോക്കുേമ്പാൾ നേരത്തെ കണ്ടിരുന്നത് ആറ് എണ്ണമാണെങ്കിൽ ഇപ്പോൾ കാണുക നാലെണ്ണമാണ്. ഈ ചതുരക്കള്ളികൾ എല്ലാം തെരഞ്ഞെടുക്കുന്ന ഹോം സ്ക്രീനിന് അനുസരിച്ച് നിറംമാറുന്നതാണ്.

പ്രൈവസി ഡാഷ്ബോർഡ്

ആപ്പുകളുടെ വിവരം ശേഖരിക്കൽ കൂടുതൽ സുതാര്യമായി. പുതിയ ടൂളുകൾ വിവരങ്ങൾ ചോർത്തുന്ന ആപ് അനുമതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കും. ഏതോക്കെ സംവിധാനങ്ങളാണ് ഓരോ ആപ്പും ഉപയോഗിക്കുന്നത് എന്നറിയാൻ പുതിയ പ്രൈവസി ഡാഷ്ബോർഡ് തുണയാകും. ഇത് തുറന്നാൽ ലോക്കേഷൻ, കാമറ, മൈക്രോ ഫോൺ എന്നിവ ഏതൊക്കെ ആപ്പുകൾ ഉപയോഗിക്കുന്നു എന്നറിയാം. അപ് അനുമതികൾ നൽകാനും നിർത്താനും കഴിയും.

നോട്ടിഫിക്കേഷനിൽ പുതുമ

നോട്ടിഫിക്കേഷൻ സംവിധാനം ഉപയോഗിക്കാൻ സൗകര്യപ്രദമായി പരിഷ്കരിച്ചു. നോട്ടിഫിക്കേഷൻ പ്രത്യക്ഷവും അപ്രത്യക്ഷവുമാകുന്നതിന്‍റെ അനിമേഷൻ, ട്രാൻസിഷൻ എന്നിവയിലും പുതുമ വന്നു. നോട്ടിഫിക്കേഷനിൽ തൊട്ടാൽ നേരിട്ട് ആപ്പ് തുറന്നുവരും. മറ്റ് സേവനങ്ങളിലേക്കോ സംവിധാനങ്ങളിലേക്കോ വഴിമാറി പോകില്ല.

ആപ് ഹൈബർനേഷൻ

മെമ്മറി ശേഷി അപഹരിക്കുന്ന ആപ്പുകൾ അൺ ഇൻസ്​റ്റാൾ െചയ്യാതെ മയക്കിക്കിടത്താൻ 'ആപ് ഹൈബർനേഷൻ' സൗകര്യമുണ്ട്. ഇത് ഓരോ ആപ്പിന്‍റെയും 'ആപ് ഇൻഫോ' എന്ന വിഭാഗത്തിൽ ലഭ്യമാകും. എപ്പോഴും അത്യാവശ്യമില്ലാത്ത ആപ്പുകൾ ഇങ്ങനെ തൽക്കാലത്തേക്ക് നിഷ്പ്രഭമാക്കാം. നോട്ടിഫിക്കേഷനും വരില്ല. ആവശ്യമുള്ളപ്പോൾ ഒാപണാക്കിയാൽ മതി പഴയപടിയാവും. ഗൂഗിൾ പിക്സൽ ഫോണുകൾ കൂടാതെ മറ്റ് കമ്പനികളുടെ ചില ഫോണുകളിലും പരീക്ഷണ പതിപ്പ് ഇൻസ്​റ്റാൾ ചെയ്യാം.

Tags:    
News Summary - Can open up to car; Attractive changes in Android 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.