Posted On
date_range Updated On
date_range റിയല്‍മി എന്‍ട്രി ലെവല്‍ 5ജി കില്ലര്‍
സ്മാര്‍ട്ട്ഫോണ്‍ സേവന ദാതാവായ റിയല്‍മി 12x 5ജി മോഡല്‍ പ്രഖ്യാപിച്ചു. റിയല്‍മി നമ്പര്‍ സീരീസിലെ ഏറ്റവും പുതിയ ഫോണ്‍.45വാട്സ് സൂപ്പര്‍ വി.ഒ.ഒ.സി ചാര്‍ജും 5000 എം.എ.എച്ച് ബാറ്ററിയും ഫീച്ചര്‍ ചെയ്യുന്ന സെഗ്മെന്റിലെ ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്. റിയല്‍മി 12x 5ജി മീഡിയടെക് ഡിമെന്‍സിറ്റി 6100+ 5ജി ചിപ്‌സെറ്റാണ് നല്‍കുന്നത്. വേപ്പര്‍ ചേംബര്‍ കൂളിങ് സിസ്റ്റം ഫീച്ചര്‍ ചെയ്യുന്നു.
50 എം.പി എ.ഐ കാമറ, 2എം.പി സെക്കന്‍ഡറി കാമറ, 8 എം.പി സെല്‍ഫി കാമറ എന്നിവയുള്ള ബഹുമുഖ കാമറ സജ്ജീകരണവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഐ.പി54 ഡസ്റ്റ് ആൻഡ് വാട്ടര്‍ റെസിസ്റ്റന്‍സ്, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, 8ജി.ബി+8എ.ജി.ബി വരെ ഡൈനാമിക് റാം എന്നിവക്കൊപ്പം 128 ജി.ബി സംഭരണ ശേഷിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.