ഗൂഗ്ൾ ഡൂഡ്‍ലിൽ ബാലാമണിയമ്മ

ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയ കവയിത്രി പരേതയായ ബാലാമണിയമ്മക്ക് ആദരവുമായി സെർച്ച് എൻജിൻ ഗൂഗ്ൾ. ബാലാമണിയമ്മയുടെ 113ാം ജന്മദിനമായ ജൂലൈ 19നാണ് 'ഗൂഗ്ൾ ഡൂഡ്ൽ' (ഗൂഗ്ൾ ഹോംപേജിൽ സവിശേഷ ദിനങ്ങളിൽ മാറ്റം വരുത്തുന്ന ലോഗോ) ആയി ബാലാമണിയമ്മയുടെ ചിത്രം വന്നത്. മലയാളിയായ ചിത്രകാരി ദേവിക രാമചന്ദ്രൻ വരച്ച ചിത്രമാണ് ഉൾപ്പെടുത്തിയത്.

1909ൽ തൃശൂർ പുന്നയൂർക്കുളത്ത് ജനിച്ച ബാലാമണിയമ്മ കാവ്യലോകത്തിന് നൽകിയ സംഭാവനകൾ മുൻനിർത്തി അവർക്ക് സരസ്വതി സമ്മാൻ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്മവിഭൂഷണും ലഭിച്ചു. വി.എം. നായരെ 19ാം വയസ്സിൽ വിവാഹം ചെയ്ത അവർ, വിശ്വസാഹിത്യത്തിലേക്ക് കേരളത്തിന്റെ യശസ്സുയർത്തിയ കമല സുരയ്യയുടെ മാതാവാണ്. സുലോചന, മോഹൻദാസ്, ശ്യാം സുന്ദർ എന്നിവരാണ് മറ്റു മക്കൾ. നാലാപ്പാട് നാരായണ മേനോൻ ബാലാമണിയമ്മയുടെ അമ്മാവനാണ്. 2004ലാണ് നിര്യാതയായത്.

Tags:    
News Summary - Balamani Amma on Google Doodle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.