ഉപയോക്താക്കൾക്കായി ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ, ജെമിനി 2.0 ഫ്ലാഷ് തിങ്കിങ് പുറത്തിറക്കി ഗൂഗ്ൾ. യുക്തിപരമായി ചിന്തിക്കാൻ കഴിവുള്ള ഈ മോഡൽ കൂടുതൽ മികച്ച ഉത്തരങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഇതിന്റെ പ്രധാനപ്പെട്ട സവിശേഷത മികച്ച പ്രതികരണങ്ങൾ തരുന്നതോടൊപ്പം എങ്ങനെയാണ് ആ മറുപടിയിലേക്ക് എത്തിച്ചേർന്നത് എന്നുകൂടി നമുക്ക് കാണിച്ചുതരും എന്നതാണ്. അഥവാ, നമ്മളുടെ ചോദ്യത്തിന് ഉത്തരം തയാറാക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിച്ചത്, എന്തെല്ലാം അനുമാനങ്ങളിലാണ് എത്തിച്ചേർന്നത്,എന്തുകൊണ്ടാണ് ഈ മറുപടി തിരഞ്ഞെടുത്തത് ഇങ്ങനെ ചിന്തപ്രക്രിയ നമുക്ക് ഘട്ടങ്ങളായി വിവരിച്ചുതരും. കൂടാതെ യൂട്യൂബ്, സേർച്ച്, ഗൂഗ്ൾ മാപ്സ് തുടങ്ങി മറ്റ് ഗൂഗ്ൾ ആപ്പുകളിലൂടെയും ജെമിനി 2.0 ഫ്ലാഷ് തിങ്കിങ് ഉപയോഗിക്കാൻ കഴിയും.
ഓപൺ എ.ഐ റീസണിങ് മോഡൽ പുറത്തിറക്കിയത് പിന്നാലെയാണ് ഗൂഗ്ൾ ജെമിനി 2.0 ഫ്ലാഷ് തിങ്കിങ്ങുമായി എത്തുന്നത്. നിലവിൽ ഡെസ്ക്ടോപ്പിലും മൊബൈലിലും ലഭ്യമായ മോഡൽ ഓപൺ എ.ഐയുടെ 01, ഡീപ്‌സീകിന്റെ R1 എന്നീ മോഡലുകളോട് കിടപിടിക്കുന്നതാണ്. ജെമിനി 2.0 പ്രോ എന്ന പേരിൽ പുറത്തിറങ്ങിയ അപ്ഗ്രേഡഡ് മോഡൽ നിലവിൽ ജെമിനി അഡ്വാൻസ്ഡ് സബ്സ്ക്രൈബേഴ്‌സിന് മാത്രമായും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.