വാഷിങ്ടൺ: ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഓഡിയോബുക്ക്, പോഡ്‌കാസ്റ്റ് സേവനദാതാക്കളായ ഓഡിബിൾ അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇതുസംബന്ധിച്ച് ഓഡിബിൾ സി.ഇ.ഒ ബോബ് കാരിഗൻ ജീവനക്കാർക്ക് കത്തയച്ചു.
ആമസോണിന്റെ പ്രൈം വിഡിയോയിലും എം.ജി.എം സ്റ്റുഡിയോ യൂനിറ്റിലും പുതുവർഷത്തിൽ നൂറുകണക്കിന് ജീവനക്കാരെ കുറച്ചതിനു പിന്നാലെയാണ് ഓഡിബിൾ അതേ രീതി പിന്തുടരുന്നത്. ആമസോണിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമായ ട്വിച്ച് അഞ്ഞൂറിലേറെ ജീവനക്കാരെ അടുത്തിടെ ഒഴിവാക്കിയിരുന്നു.
ഗൂഗിൾ, സെറോക്സ്, യൂനിറ്റി സോഫ്റ്റ്‌വെയർ ഉൾപ്പെടെയുള്ള കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.