എയിംസ്​ സെർവർ ഹാക്കിങ്​: ഇന്‍റർപോൾ സഹായംതേടി പൊലീസ്​

ന്യൂഡൽഹി: ഡൽഹി എയിംസിന്‍റെ സെർവർ ഹാക്ക്​ ചെയ്തതുമായി ബന്ധപ്പെട്ട് ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽനിന്നെത്തിയ ഇ-മെയിൽ സന്ദേശങ്ങളുടെ ഐ.പി വിലാസം കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപറേഷൻസ് വിഭാഗം സി.ബി.ഐക്ക്​ കത്തയച്ചു.

എയിംസിലെ വിവരങ്ങൾ 60 വെർച്വൽ സെർവർ ഉൾപ്പെടെ 100 സെർവറുകളിലായാണ് സൂക്ഷിച്ചിരുന്നത്. ഇതിൽ അഞ്ച്​ സെർവറുകൾ ഹാക്ക്​ ചെയ്തുവെന്നാണ്​ റി​പ്പോർട്ട്​.

പണമാവശ്യപ്പെട്ട് ലഭിച്ച ഇ-മെയിൽ സന്ദേശങ്ങൾ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്ന് വന്നുവെന്നാണ്​ സൂചന. കഴിഞ്ഞ മാസം 23നാണ് സെർവർ ഡൗൺ ആയത്. റാൻസം വെയർ ആക്രമണമാണെന്ന് തിരിച്ചറിഞ്ഞതോടെ ഡൽഹി പൊലീസ് 25ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സെർവർ ഡൗൺ ആയതോടെ എയിംസിലെ എമർജൻസി, ഒപി, ഇൻ പേഷ്യന്‍റ്​, ലബോറട്ടറി പ്രവർത്തനങ്ങൾ ഒരാഴ്ചയോളം താറുമാറായിരുന്നു.

Tags:    
News Summary - AIIMS Delhi Server Hacking Case; Police seek Interpol's help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.