കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഇൻസ്റ്റഗ്രാമിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മെറ്റ. 18 വയസ്സിൽ താഴെയുള്ള എല്ലാ ഉപഭോക്താക്കൾക്കും ഇനി മുതൽ '13+ കണ്ടന്റ് എക്സ്പീരിയൻസ്' (13+ content experience) എന്ന കർശന സുരക്ഷ ക്രമീകരണം ഡിഫോൾട്ടായി ലഭ്യമാകും. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് ഹാനികരമാകുന്നു എന്ന ആഗോള വിമർശനങ്ങൾക്കിടെയാണ് മെറ്റയുടെ ഈ പുതിയ നീക്കമെന്ന് അധികൃതർ അറിയിച്ചു.
18 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സ്വയം ക്രമീകരിക്കാവുന്ന സുരക്ഷ മാനദണ്ഡങ്ങൾ ഇനി മുതൽ മെറ്റ തന്നെ നിശ്ചയിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത. സിനിമകളിലെ പി.ജി-13 റേറ്റിങ്ങിന് സമാനമായ ഉള്ളടക്കങ്ങൾ മാത്രമേ കൗമാരക്കാർക്ക് ഇനി കാണാൻ സാധിക്കൂ. സുരക്ഷ ക്രമീകരണങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ ഇനി മാതാപിതാക്കളുടെ പ്രത്യേക അനുമതി നിർബന്ധമാണെന്നും മറ്റൊരു സവിശേഷത.
സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്ന പരാതികളിൽ വിവിധ രാജ്യങ്ങളിലെ നിയമനിർമാണ സഭകളിൽനിന്ന് മെറ്റ കനത്ത സമ്മർദം നേരിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് 'സേഫ്റ്റി ബൈ ഡിഫോൾട്ട്' (Safety by default) എന്ന നയം ഇൻസ്റ്റഗ്രാം നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.