ആപ്പിളിന്റെ വരാനിരിക്കുന്ന പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ആപ്പിൾ ഇയർപോഡുകളിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. വരാൻ പോകുന്ന ഇയർപോഡുകളിൽ കാമറ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ മൈക്രോഫോൺ അധിഷ്ടിത ഫീച്ചറുകൾ മാത്രമാണ് ഇയർപോഡുകൾ നൽകുന്നത്. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് ആപ്പിൾ വെയറബിൾ ഡിവൈസുകളിൽ വിഷ്വൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ കൂടുതൽ ശക്തമായി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇയർപോഡ്‌സിൽ ചെറിയ കാമറകളോ സെൻസറുകളോ ഉൾപ്പെടുത്തുന്നത്.
MacOS 26.7 RC എന്ന ആപ്പിളിന്‍റെ പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റിന്‍റെ റിലീസ് കാർഡിൽ ഉൾപ്പെട്ട വിഡിയോയിൽ നിന്നാണ് ഇക്കാര്യം ഡീകോഡ് ചെയ്തെടുത്തത്. വരാനിരിക്കുന്ന ഇയർപോഡ് മോഡലുകളിൽ കാമറ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നതാണ് ഈ പുതിയ വിഡിയോ. ഉപയോക്താക്കൾ കാണുന്ന പരിസ്ഥിതിയെയോ വസ്തുക്കളെയോ കുറിച്ച് എഐ സഹായത്തോടെ വിവരങ്ങൾ നൽകാൻ ഈ കാമറകൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിഡിയോയിൽ ഇയർപോഡ് ഉപയോഗിക്കുന്ന ഒരാൾ പുസ്തകം കയ്യിലെടുക്കുമ്പോൾ ഇയർപോഡ് ആ പുസ്തകത്തിന്‍റെ പേര് തിരിച്ചറിയുന്നതായി കാണാൻ സാധിക്കും. ആപ്പിൾ ഇതിനെ കുറിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെങ്കിലും ടെക് ലോകത്ത് വലിയ സ്വീകാര്യതയാണ് ഈ വിഡിയോക്കും ഇയർപോഡിനും ലഭിക്കുന്നത്.
വിഷ്യൽ ഇന്‍റലിജൻസ് വഴി പ്രവർത്തിക്കുന്ന ഈ സംവിധാനം വളി ഉപയോക്താവ് കാണുന്ന കാര്യങ്ങൾ സേവ് ചെയ്ത് സൂക്ഷിക്കാൻ എഐയോട് അപേക്ഷിക്കാം. സ്മാർട്ട് ഫോണുകളിലെയും സിസ്റ്റത്തിലെയും കാമറകളുടെ പ്രവർത്തനമല്ല ഇയർപോഡിലെ കാമറകൾ നിർവഹിക്കുന്നത്. മറിച്ച്, ചുറ്റുപാടുമുള്ള വിവരങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന ഒരു വിഷ്യൽ സെൻസറായിട്ടാണ്.
ആപ്പിൾ ഇതിനു മുമ്പും ഡിവൈസുകൾ പുറത്തിറക്കുന്നതിന് മുമ്പ് നിരവധി പ്രോട്ടോടെപ്പുകൾ പരീക്ഷിക്കുന്നതിനാൽ കാമറ ഇയർപോഡുകളുടെ കാര്യത്തിൽ സംശയം ബാക്കിയാണ്. എന്നാൽ ഇവ വിപണിയിലെത്തുകയാണെങ്കിൽ ഐഫോൺ 18 പ്രോ സീരീസിന്‍റെ ലോഞ്ചിനോടൊപ്പം ഉണ്ടാകുമെന്നാണ് വിദഗ്ദർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.