ഹൈടെക് വിദ്യാഭ്യാസ മാതൃകയും ആരോഗ്യപരിപാലന സേവനങ്ങളും ലക്ഷ്യമിട്ട് മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ ഭാര്യ ഡോ. പ്രിസില്ല ചാൻ 2016-ൽ സ്ഥാപിച്ച സ്വകാര്യ വിദ്യാലയം പൂട്ടുന്നു. 125 ദശലക്ഷം ഡോളറിലധികം ഫണ്ടിംഗ് മുടക്കിയ സ്ഥാപനമാണ് പത്തുവർഷത്തെ പ്രവർത്തനത്തിനൊടുവിൽ അടച്ചുപൂട്ടാൻ ബോർഡ് തീരുമാനിച്ചത്.
കാലിഫോർണിയയിലെ ഈസ്റ്റ് പാല്ലോ ആൽറ്റോയിൽ ആരംഭിച്ച ദ പ്രൈമറി സ്കൂൾ എന്ന സ്ഥാപനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കായി ആരംഭിച്ചതായിരുന്നു. പല്ലുകളുടെ പരിശോധന, വെൽനസ് കോച്ചിംഗ്, കുട്ടികളുടെ ആരോഗ്യ പരിശോധനകൾ തുടങ്ങി സമഗ്രമായ സേവനങ്ങളോടെയാണ് ഈ ട്യൂഷൻ-ഫ്രീ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ, തുടക്കത്തിൽ വലിയ പിന്തുണ ലഭിച്ചെങ്കിലും സ്കൂളിന്റെ അക്കാദമിക പ്രകടനം സംസ്ഥാന നിലവാരത്തിനൊപ്പമെത്താൻ പരാജയപ്പെട്ടു. തുടർന്ന്, ചാന്റ് സക്കർബർഗ് ഇനിഷ്യേറ്റീവ് ഈ അക്കാദമിക വർഷത്തിന് ശേഷം ഫണ്ടിംഗ് തുടരില്ലെന്ന് വ്യക്തമാക്കിയതോടെ സ്കൂൾ ഡയറക്ടർ ബോർഡ് അടച്ചുപൂട്ടാൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
അനുയോജ്യമായ പഠനരീതികളും നയങ്ങളും കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകൾ, പ്രിൻസിപ്പൾമാരുടെ നിരന്തരമായ മാറ്റം, തുടങ്ങിയവ സ്കൂളിനെ ബാധിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് മുൻഗണന മാറ്റാൻ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് തീരുമാനിച്ചതോടെ സ്കൂൾ പൂട്ടാനുള്ള തീരുമാനം അംഗീകരിക്കുകയായിരുന്നു.
വിദ്യാഭ്യാസ രംഗത്തെ മാതൃകാപരമായ ഒരു പരീക്ഷണമായി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ അടച്ചുപൂട്ടൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബാക്കി വരിവരുന്ന പ്രവർത്തനങ്ങൾക്കായി 50 ദശലക്ഷം ഡോളർ സഹായം നൽകുമെന്ന് CZI വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ബാധിതരായ കുടുംബങ്ങൾക്ക് വിദ്യാഭ്യാസ സേവിംഗ്സ് അക്കൗണ്ടുകൾ വഴിയും സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.