ന്യൂഡൽഹി: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തിൽ ഫേസ്ബുക്കിന് കേന്ദ്രം നോട്ടീസ് അയച്ചു. ഇൗ വിഷയത്തിൽ ഫേസ്ബുക്കിെൻറ പ്രതികരണം ആരാഞ്ഞാണ് നോട്ടീസ്. വിവരചോർച്ച തടയാനും വ്യക്തിവിവരങ്ങളുടെ ദുരുപയോഗം തടയാനും സ്വീകരിച്ച നടപടികൾ ഫേസ്ബുക് വ്യക്തമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
കേംബ്രിജ് അനാലിറ്റിക ഉൾപ്പെടെ ഏതെങ്കിലും സ്ഥാപനങ്ങൾ ഇന്ത്യൻ വോട്ടർമാരുടെ വിവരങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം അറിയിക്കണം. ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കും വിധം ഇൗ വിവരങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതും വ്യക്തമാക്കണം. ഏപ്രിൽ ഏഴിനകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടത്. ഇലക്ട്രോണിക്സ്-െഎ.ടി മന്ത്രാലയമാണ് നോട്ടീസ് നൽകിയത്. ഏതാനും ദിവസം മുമ്പ് കേന്ദ്രം കേംബ്രിജ് അനാലിറ്റികക്കും നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.