പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻറായ റിയൽമി അവരുടെ ഏറ്റവും സുപ്രധാന സീരീസിലെ പുതിയ രണ്ട് മോഡലുകൾ ലോഞ്ച് ചെയ് തു. റിയൽമി 6, 6 പ്രോ എന്നീ മിഡ്റേഞ്ച് മോഡലുകളാണ് അവതരിപ്പിച്ചത്. മുൻ മോഡലുകളായ റിയൽമി 5 പ്രോ, റിയൽമി എക് സ് എന്നിവയുടെ സക്സസറായാണ് പുതിയ വകഭേദങ്ങളെത്തിയിരിക്കുന്നത്.
30 വാട്ട് ഫാസ്റ്റ് ചാർജർ, മികച്ച അനുഭവ ം തരുന്ന 90 ഹെഡ്സ് ഡിസ്പ്ലേ, 64 മെഗാ പിക്സലുള്ള സാംസങ്ങിൻെറ ജി.ഡബ്ല്യു.1 കാമറ സെൻസർ, സൈഡിലായി പവർ ബട്ടണിൽ സജ്ജീക രിച്ച ഫിംഗർ പ്രിൻറ് സെൻസർ, 4300 എം.എ.എച്ച് ബാറ്ററി എന്നിവയാണ് ഇരു മോഡലിനും ഒരു പോലെ നൽകിയ ഫീച്ചറുകൾ. എന്നാൽ വില കൂടിയ മോഡലായ 6 പ്രോക്ക് അൽപം കൂടുതൽ മികവ് നൽകിയിട്ടുണ്ട്.
സ്പെക്സ്
റിയൽമി 5പ്രോയുടെ സക്സസറായി എത്തുന്ന റിയൽമി 6ന് ഗംഭീര ഫീച്ചേഴ്സാണ് റിയൽമി നൽകിയിരിക്കുന്നത്. 6.5 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി ഡിസ്പ്ലേ. കരുത്ത് പകരുന്നതാകട്ടെ ഗെയിമിങ് പ്രൊസസറായ മീഡിയ ടെകിൻെറ ഹീലിയോ G90T (സമാന പ്രൊസസർ റെഡ്മി നോട്ട് 8പ്രോയിൽ ഉപയോഗിച്ചിട്ടുണ്ട്). പിറകിൽ നാല് കാമറകളാണ് നൽകിയിരിക്കുന്നത്. 64 മെഗാ പിക്സൽ ശേഷിയുള്ള പ്രധാന കാമറയും എട്ട് മെഗാ പിക്സൽ വൈഡ് ആംഗിൾ ലെൻസും 2 വീതം മെഗാ പിക്സലുകളുള്ള ഡെപ്ത് സെൻസർ, മാക്രോ ലെൻസ് എന്നിവയു 6ൽ ഉണ്ട്. മുന്നിൽ പഞ്ച് ഹോളായി ഒരു സെൽഫി കാമറയാണ് നൽകിയത്. 4300 എം.എ.എച്ച് ബാറ്ററി ഒരു ദിവസത്തിലധികം നിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
റിയൽമി 6 പ്രോക്കും മികച്ച ഫീച്ചറുകൾ നൽകിയിട്ടുണ്ട്. 6.6 ഇഞ്ചുള്ള ഫുൾ എച്ച്.ഡി ഡിസ്പ്ലേ. മുന്നിൽ ഡ്യുവൽ പഞ്ച് ഹോൾ കാമറകൾ. അതിലൊന്ന് 16 മെഗാ പിക്സൽ പ്രധാന കാമറയും 8 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസുമാണ്. പിന്നിൽ 64+8+2+12 എന്നിങ്ങനെയാണ് കാമറ. ഇതിൽ 12 മെഗാ പിക്സൽ ടെലിഫോട്ടോ ലെൻസ് നൽകിയെന്നതാണ് 6ഉമായുള്ള വ്യത്യാസം. 2 മെഗാ പിക്സൽ മാക്രോ ലെൻസും 6 പ്രോയിൽ നൽകിയിട്ടുണ്ട്. ക്വാൽകോമിൻെറ സ്നാപ്ഡ്രാഗൺ 720ജി എന്ന ഏറ്റവും പുതിയ പ്രൊസസറാണ് കരുത്ത് പകരുന്നത്. ഈ പ്രൊസസറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ആദ്യത്തെ മോഡലാണ് 6പ്രോ. സൂപർ ലീനിയർ സ്പീക്കറും ഡോൾബി അറ്റ്മോസും ഓഡിയോ ഡിപാർട്ട്മെൻറിന് കരുത്ത് പകരുന്നു. ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ചുള്ള നാവിഗേഷൻ സംവിധാനമായ NavIC സപോർട്ടും പുത്തൻ മോഡലിൽ റിയൽമി ഉൾകൊള്ളിച്ചിട്ടുണ്ട്.
റിയൽമി 6ൻെറ വില വിവരങ്ങൾ: 4+64 ജിബി മോഡലിന് 12,999 രൂപയും 6+128 ജിബി മോഡലിന് 14,999 രൂപയും 8+128 ജിബി മോഡലിന് 15,999 രൂപയുമാണ് വില.
റിയൽമി 6പ്രോയുടെ വില വിവരങ്ങൾ: 6+64 ജിബി മോഡലിന് 16,999 രൂപ, 6+128 ജിബി മോഡലിന് 17,999 രൂപ, 8+128 ജിബി മോഡലിന് 18,999രൂപയുമാണ് വില.
വാങ്ങാനുദ്ദേശിക്കുന്നവർക്ക് 1000 അഡ്വാൻസ് നൽകി ബുക് ചെയ്യാം. അങ്ങനെ റിയൽമി 6 ബുക് ചെയ്യുന്നവർക്ക് റിയൽമിയുടെ ഏറ്റവും പുതിയ ഇയർഫോണായ റിയൽമി ബഡ്സ് 2 സൗജന്യമായി ലഭിക്കും. 6 പ്രോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് റിയൽമിയുടെ വയർലെസ് ബഡ്സിന് 1000 രൂപയുടെ ഡിസ്കൗണ്ട് കാർഡും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.