Posted On
date_range Updated On
date_range അസൂസ് സെൻഫോൺ 3 മാക്സ് ഇന്ത്യൻ വിപണിയിൽ
മുംബൈ: അസൂസിെൻറ ഏറ്റവും പുതിയ ഫോണായ സെൻഫോൺ 3 മാക്സ് ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. രണ്ട് വേരിയൻറുകളിൽ ഫോൺ ഇന്ത്യയിൽ ലഭ്യമാകും. 5.2 ഇഞ്ചിലും 5.5 ഇഞ്ചിലും ഫോൺ ലഭ്യമാവും. ആദ്യത്തെ വേരിയൻറിന് 12,999 രണ്ടാമത്തെ വേരിയൻറിന് 17,999 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില.
1.4GHzെൻറ സ്നാപ്ഡ്രാഗൺ 430 ഒക്ടാകോർ 64-ബിറ്റ് പ്രൊസസറാവും ഫോണിന് കരുത്തുപകരുക. 3 ജീ.ബിയുടെ റാമും ഫോണിനുണ്ടാവും. ആൻഡ്രായിഡ് മാർഷല്ലോയിലാണ് ഫോണെത്തുന്നത്. ഫിംഗർ പ്രിൻറ് സ്കാനർ, 16 മെഗാപിക്സലിെൻറ പിൻ ക്യാമറ 8 മെഗാപിക്സലിെൻറ മുൻ ക്യാമറ എന്നിവയെല്ലാമാണ് ഫോണിെൻറ മറ്റു സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.