എ.ഐ ആധിപത്യം; ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ച് വിടാൻ ഐ.ബി.എം

മുംബൈ: 2025 അവസാന പാദത്തിൽ 1 ശതമാനം ജീവനക്കാരെ പിരിച്ചു വിടാൻ തീരുമാനവുമായി ടെക് ഭീമൻ ഐ.ബി.എം. 27,000 പേരെയാണ് പിരിച്ചുവിടൽ ബാധിക്കുക. രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണ് കമ്പനിക്ക് നിലവിലുള്ളത്.

ഐ.ബി.എമ്മിന് പുറമെ അടുത്ത കാലത്ത് ആമസോൺ, മെറ്റ, ഗൂഗ്ൾ, മൈക്രോ സോഫ്റ്റ് കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം വൻ തോതിൽ വെട്ടിക്കുറച്ചിരുന്നു.

ആമസോൺ പിരിച്ചു വിട്ട 14000 പേരിൽ കൂടുതലും മാനേജർ ലെവലിലുള്ള ജീവനക്കാരായിരുന്നു. സാങ്കേതിക വിദ്യയുടെ കടന്നു വരവിനെ തുടർന്ന് ഗൂഗ്ൾ സെയിൽസ് ഫോഴ്സും 4000 ജീവനക്കാരെ വെട്ടിക്കുറച്ചു. ജൂലൈയിൽ മൈക്രോസോഫ്റ്റ് 9000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - IBM lay off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.