കോൾ റെക്കോഡ്​ വിവരങ്ങൾ രണ്ടുവർഷം വരെ സൂക്ഷിക്കണം -നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ഫോൺ കോളുകളുടെയും ഇന്‍റർനെറ്റ്​ ഉപയോഗത്തിന്‍റെയും വിവരങ്ങൾ രണ്ടുവർഷം വരെ സൂക്ഷിക്കണമെന്ന്​ ടെലികോം ഇന്‍റർനെറ്റ്​ സേവന ദാതാക്കൾക്ക്​ ടെലികോം വകുപ്പിന്‍റെ നിർദേശം. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ ഒരു വർഷത്തിൽനിന്ന്​ രണ്ടുവർഷമായുള്ള ഉയർത്തൽ.

കോൾ വിവരങ്ങൾ, എക്​സ്​ചേഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഐ.പി വിലാസം തുടങ്ങിയവ ലൈസൻസി സൂക്ഷിക്കണം. ഇത്തരം രേഖകൾ സൂക്ഷ്മ പരിശോധനക്കായി രണ്ട്​ വർ​ഷത്തേക്ക്​ സൂക്ഷിക്കണം -സർക്കുലറിൽ പറയുന്നു. ഇതിന്‍റെ ഭാഗമായി ടെലികോം ലൈസൻസ്​ കരാറിൽ ഭേദഗതി വരുത്തി ഡിസംബർ 21ന്​ ഉത്തരവിറങ്ങി.

കോൾ വിവരങ്ങൾ, ഇന്‍റർനെറ്റ്​ ഉപയോഗം എന്നിവ സൂക്ഷിക്കേണ്ടതിന്‍റെ സമയം നീട്ടിയത്​ വിവിധ അന്വേഷണ സുരക്ഷ ഏജൻസികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്നും ​ടെലികോം വകുപ്പ്​ പറയുന്നു.

Tags:    
News Summary - Centre asks telecom cos to preserve call data internet usage record for minimum 2 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.