Posted On
date_range Updated On
date_range 259 രൂപക്ക് 10 ജി.ബി 4ജിയുമായി എയർടെൽ
ന്യൂഡൽഹി: ഇന്ത്യയിലെ എറ്റവും വലിയ മൊബൈൽ സർവീസ് ധാതാക്കളായ എയർടെൽ പുതിയ 4ജി മൈാബൈലുകൾ വാങ്ങുന്നവർക്കായി ഡാറ്റാ ഒാഫർ അവതരിപ്പിച്ചു. 259 രൂപക്ക് 10 ജി.ബി ഡാറ്റ ലഭിക്കുന്നതാണ് പുതിയ ഇൗ ഒാഫർ. ഇതിൽ 1ജി.ബി മൈാബൈൽ വാങ്ങുേമ്പാൾ തന്നെ ഉപഭോക്താവിന് ലഭിക്കും. പിന്നെയുള്ള 9 ജി.ബി എയർടെൽ ആപ്പ് വഴിയാണ് ലഭ്യമാകുക. 28 ദിവസമാണ് ഇൗ ഒാഫറിെൻറ വാലിഡിറ്റി. 90 ദിവസത്തിനുള്ളിൽ മൂന്നു തവണ ഇൗ ഒാഫർ ഉപയോഗിക്കാം.
ഗുജറാത്ത്,ഛത്തിസ്ഗഢ് സർക്കിളുകളിലാണ് ഈ ഒാഫർ ആദ്യം എയർടെൽ അവതരിപ്പിച്ചത്. പിന്നീട് രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയായിരുന്നു. 4ജി ഡാറ്റ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ഇതേ നിരക്കിൽ 3ജി ഡാറ്റ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.