ആരാണ് വിളിക്കുന്നത്, എന്തിനാണ് വിളിക്കുന്നത്? അപരിചിത കോളുകൾക്ക് പൂട്ടിടാൻ വാട്‌സ്ആപ്പ്
അപരിചിതമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസവുമായി പ്രമുഖ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. അനാവശ്യ കോളുകളെ തടയാൻ സഹായിക്കുന്ന പുതിയ 'കോൾ ഫിൽട്ടറിങ്' ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി കമ്പനി വികസിപ്പിച്ചു വരികയാണെന്നാണ് റിപ്പോർട്ടുകൾ.
ഫോൺ അറ്റൻഡ് ചെയ്യുന്നതിന് മുൻപായി വിളിക്കുന്നത് ആരാണെന്നും കോളിന്റെ ആവശ്യമെന്താണെന്നും മുൻകൂട്ടി മനസ്സിലാക്കാൻ (screen ചെയ്യാൻ) ഈ ഫീച്ചറിലൂടെ സാധിക്കും. നിലവിലുള്ള ‘സൈലൻസ് അൺനോൺ കോളഴ്‌സ്’ എന്ന ഫീച്ചറിന് പകരം ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന രീതിയിലാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്യുന്നത്.
വാട്‌സ്ആപ്പ് അപ്‌ഡേറ്റുകൾ നിരീക്ഷിക്കുന്ന 'WABetaInfo' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ആൻഡ്രോയിഡിനായുള്ള വാട്‌സ്ആപ്പ് ബീറ്റാ വേർഷനിൽ (2.26.41.4) കണ്ടെത്തിയ ഈ ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലാണ്. പരിശോധനകൾ പൂർത്തിയായ ശേഷമേ ബീറ്റാ ടെസ്റ്റർമാർക്കും തുടർന്ന് പൊതുജനങ്ങൾക്കും ഇത് ലഭ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.