സൂര്യന്‍െറ 5000 മടങ്ങ് പിണ്ഡമുള്ള തമോഗര്‍ത്തങ്ങള്‍ കണ്ടത്തെി

വാഷിങ്ടണ്‍: സൂര്യന്‍െറ 5000 മടങ്ങ് പിണ്ഡമുള്ള പുതിയ ഇനം തമോഗര്‍ത്തങ്ങളുടെ ഗണത്തെ കണ്ടത്തെി. നാസയുടെ ഗൊദാര്‍ദ് സ്പെയ്സ് ഫൈ്ളറ്റ് സെന്‍ററിലെ ഗവേഷകനും ഇന്ത്യന്‍ വംശജനുമായ ധീരജ് പാഷമിന്‍െറ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് ഇടത്തരം പിണ്ഡമുള്ള തമോഗര്‍ത്തങ്ങളെ തിരിച്ചറിഞ്ഞത്. നിലവില്‍ തമോഗര്‍ത്തങ്ങളെ ശാസ്ത്രലോകം രണ്ടായി തരംതിരിച്ചിട്ടുണ്ട്. സൂര്യന്‍െറ ഏതാനും ഡസന്‍ മടങ്ങ് പിണ്ഡമുള്ള ഒരിനവും മില്യണ്‍ മുതല്‍ അനേകം ബില്യണ്‍ മടങ്ങ് പിണ്ഡമുള്ള രണ്ടാമതൊരിനവും. ഇവക്ക് രണ്ടിനുമിടയില്‍ മൂന്നാമതൊരിനം കൂടിയുണ്ടെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഈ ഗണത്തില്‍പെടുത്താവുന്ന കൂടുതല്‍ തമോഗര്‍ത്തങ്ങളെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. അര ഡസനില്‍ താഴെ തമോഗര്‍ത്തങ്ങളെ മാത്രമാണ് ഇടത്തരം പിണ്ഡമുള്ളതായി കണ്ടിട്ടുള്ളത്. ഇക്കൂട്ടത്തിലേക്ക് പുതുതായി ചേര്‍ക്കാവുന്ന തമോഗര്‍ത്ത സഞ്ചയത്തെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.