ഫേസ്ബുക് ഇന്ത്യന്‍ ചെറുകിട വ്യാപാരരംഗത്ത് കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നു


ഹൈദരാബാദ്: രാജ്യത്തെ ചെറുകിട വ്യാപാരരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റായ ഫേസ്ബുക് ഒരുങ്ങുന്നു. ഇന്ത്യയിലൊട്ടാകെ 1.49 ബില്യണ്‍ ഫേസ്ബുക് അക്കൗണ്ടുകളാണ് നിലവിലുള്ളത്.


 പുതിയ ഉപഭോക്താക്കളെ കണ്ടത്തൊനും ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇന്ത്യയിലെ ചെറുകിട നിക്ഷേപകര്‍ക്ക് മികച്ച അവസരമാണ് ഫേസ്ബുക് നല്‍കുന്നതെന്ന് സാമ്പത്തിക വളര്‍ച്ചാവിഭാഗം തലവന്‍ റിതേഷ് മെഹ്ത പറഞ്ഞു. സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തെ 1.5 മില്യണ്‍ വ്യാപാര സംരംഭങ്ങള്‍ നിലവില്‍ ഫേസ്ബുക് പേജുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കൂടി സഹായകമായ രീതിയില്‍ രാജ്യത്തെ വ്യാപാരികള്‍ക്ക് കൂടുതല്‍ സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസവും നല്‍കാന്‍ ലക്ഷ്യമിട്ട് വിവിധ പദ്ധതികളും ഫേസ്ബുക് സംഘടിപ്പിക്കുന്നുണ്ട്. തെലങ്കാന സര്‍ക്കാറുമായി സഹകരിച്ച് നടപ്പാക്കുന്ന ഇത്തരത്തിലെ ആദ്യ ബിസിനസ് ഉത്തേജന പരിപാടി ഉടന്‍ ആരംഭിക്കും. 


ചെറുകിട ബിസിനസ് രംഗത്തുള്ളവരുടെ സംഗമവും ആഗോള സാമ്പത്തിക വ്യവസ്ഥക്ക് അനുഗുണമായ രീതിയില്‍ തങ്ങളുടെ സംരംഭങ്ങള്‍ മെച്ചപ്പെടുത്താനുള്ള പരിശീലനത്തിനുമാണ് ഫേസ്ബുക് നേതൃത്വം നല്‍കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.