പുതിയ പല്ലിയെ ഇനി വിളിക്കാം ‘ഡേവിഡ് ആറ്റന്‍ബറോ’ എന്ന്

മെല്‍ബണ്‍: ആഫ്രിക്കയില്‍ കണ്ടത്തെിയ പുതിയ ഇനം പല്ലി ജീവിച്ചിരിക്കുന്ന വിഖ്യാത പ്രകൃതിശാസ്ത്രജ്ഞന്‍ ഡേവിഡ് ആറ്റന്‍ബറോയുടെ പേരില്‍ അറിയപ്പെടും. വര്‍ണശബളമായ നിറത്തില്‍ കാണപ്പെട്ട നിലപ്പല്ലിക്ക് 89കാരനായ ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞന്‍ ഡേവിഡ് ആറ്റന്‍ബറോയുടെ പേര് നല്‍കുകയായിരുന്നു. 
സിഡ്നിയിലെ മക്വയര്‍ സര്‍വകലാശാലയിലെ ഡോ. മാര്‍ട്ടിന്‍ വൈറ്റിങ്ങിന്‍െറ നേതൃതത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് പല്ലിക്ക് ആറ്റന്‍ബറോയുടെ പേര് നല്‍കിയത്. ആഫ്രിക്കയില്‍ മാത്രം കാണപ്പെടുന്ന കോര്‍ഡിലിഡെ വിഭാഗത്തില്‍ പെടുന്നതാണ് ഇവ. ഈ വിഭാഗത്തിലെ മറ്റു പല്ലികള്‍ പ്രസവിക്കുമ്പോള്‍ അറ്റന്‍ബറോ പല്ലികള്‍ മുട്ടയിടുകയാണ് ചെയ്യുന്നത്.  കോര്‍ഡിലിഡെ പല്ലികള്‍ കറുപ്പ് നിറത്തിലോ തവിട്ട് നിറത്തിലോ കാണപ്പെടുമ്പോള്‍ ഈ പല്ലിയെ വര്‍ണശബളമായ രീതിയിലാണ് കാണപ്പെടുന്നത്. 
കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇവ ശ്രദ്ധയില്‍പെട്ടത്. അതിന്‍െറ നിറം ആശയവിനിമയത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഇതുമായി മറ്റ് വ്യത്യസ്ത വര്‍ഗങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്നുമുതല്‍ പഠനവിധേയമാക്കിയിരുന്നതായി ഗവേഷകന്‍ വൈറ്റിങ് പറഞ്ഞു. സൂടാക്സ മാഗസിനിലാണ് പുതിയ ഇനം ജീവിയെപ്പറ്റി വിവരിക്കുന്നത്. 
ഗാന്ധി സിനിമയുടെ സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ സഹോദരനാണ് ഡേവിഡ് ആറ്റന്‍ബറോ. ഇദ്ദേഹം ബി.ബി.സിയില്‍ ഉള്‍പ്പെടെ നിരവധി പ്രകൃതിപരിപാടികള്‍ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.