Posted On
date_range Updated On
date_range ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഇന്ത്യക്ക് ഇന്ന് സർവം കുഷാരെ
ടോക്യോ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ നാലാം ദിവസം ഇന്ത്യയുടെ ഏക പ്രതീക്ഷയായി സർവേഷ് അനിൽ കുഷാരെ. പുരുഷ ഹൈജംപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ച താരം ചൊവ്വാഴ്ച മെഡൽപ്പോരാട്ടത്തിന് ഇറങ്ങും. കഴിഞ്ഞ ദിവസം നടന്ന യോഗ്യത റൗണ്ടിൽ 2.25 മീറ്റർ ചാടിയാണ് കുഷാരെ ടിക്കറ്റെടുത്തത്. താരത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം 2.27 മീറ്ററാണ്. ഫൈനലിലിറങ്ങുന്ന മറ്റു 12 പേരും ഇക്കാര്യത്തിൽ കുഷാരെക്ക് മുന്നിലായതിനാൽ വെങ്കലം പോലും ലഭിക്കാൻ മഹാദ്ഭുതങ്ങൾ സംഭവിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.