ന്യൂഡൽഹി: ആഗസ്റ്റ് 19ന് ഹംഗറിയിലെ ബുഡപെസ്റ്റിൽ ആരംഭിക്കുന്ന ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന 28 അംഗ ഇന്ത്യൻ സംഘത്തെ ഒളിമ്പിക് ജാവലിൻത്രോ ചാമ്പ്യൻ നീരജ് ചോപ്ര നയിക്കും. പതിവിൽ നിന്ന് വിപരീതമായി അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യക്കു പകരം കായികമന്ത്രാലയമാണ് സംഘത്തെ പ്രഖ്യാപിച്ചത്.
ഏഴു മലയാളികളും ടീമിലുണ്ട്. എം. ശ്രീശങ്കർ (ലോങ്ജംപ്), അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ (ഇരുവരും ട്രിപ്ൾ ജംപ്), മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ (എല്ലാവരും 4x400 മീ. റിലേ) എന്നിവരാണ് മലയാളികൾ. ടീം: വനിതകൾ- ജ്യോതി യാരാജി (100 മീ. ഹർഡ്ൽസ്), പരുൾ ചൗധരി (3000 മീറ്റർ സ്റ്റീപ്ൾ ചേസ്), ഷൈലി സിങ് (ലോങ്ജംപ്), അന്നു റാണി (ജാവലിൻത്രോ), ഭാവന ജാട്ട് (20 കിലോമീറ്റർ നടത്തം), പുരുഷന്മാർ: കൃഷൻ കുമാർ (800 മീ.), അജയ് കുമാർ സരോജ് (1500 മീ.), സന്തോഷ് കുമാർ തമിഴരസൻ (400 മീ. ഹർഡ്ൽസ്), അവിനാഷ് മുകുന്ദ് സാബ് ലേ (3000 മീ. സ്റ്റീപ്ൾ ചേസ്), സർവേഷ് അനിൽ കുഷാരെ (ഹൈജംപ്), ജെസ്‍വിൻ ആൽഡ്രിൻ (ലോങ്ജംപ്), എം. ശ്രീശങ്കർ (ലോങ്ജംപ്), പ്രവീൺ ചിത്രവേൽ, അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ (ട്രിപ്ൾ ജംപ്), നീരജ് ചോപ്ര (ജാവലിൻത്രോ), ഡി.പി. മനു (ജാവലിൻത്രോ), കിഷോർ കുമാർ ജെന (ജാവലിൻത്രോ), ആകാശ്ദീപ് സിങ് വികാഷ് സിങ്, പരംജീത് സിങ് (20 കി.മീ. നടത്തം), രാം ബാബു (35 കി.മീ. നടത്തം), അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, രാജേഷ് രമേഷ്, അനിൽ രാജലിംഗം, മിജോ ചാക്കോ കുര്യൻ (4x400 മീ. റിലേ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.