Posted On
date_range Updated On
date_range വനിത ഹോക്കി ലോകകപ്പ്: ഇന്ത്യ ഇന്നിറങ്ങുന്നു
ആംസ്റ്റൽവീൻ (നെതർലൻഡ്സ്): ടോക്യോ ഒളിമ്പിക്സ് വനിത ഹോക്കി സെമി ഫൈനലിൽ ഇന്ത്യ എത്തിയത് തന്നെ ചരിത്ര സംഭവമായിരുന്നു. അവസാന നാലിൽ നിന്ന് ഫൈനലിലേക്ക് മുന്നേറാനായില്ലെങ്കിലും ലൂസേഴ്സ് ഫൈനൽ ജയിച്ച് മൂന്നാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ചു.
അന്ന് പക്ഷേ ബ്രിട്ടൻ മൂന്നിനെതിരെ നാല് ഗോളിന് ജയിച്ച് ഇന്ത്യയുടെ മെഡൽ സ്വപ്നം തല്ലിക്കെടുത്തുകയായിരുന്നു. ലോകകപ്പ് പൂൾ ബി ആദ്യ മത്സരത്തിൽ ഇന്ത്യ ഞായറാഴ്ച നേരിടുന്നത് ഇംഗ്ലണ്ടെന്ന പേരിലെത്തിയിരിക്കുന്ന ബ്രിട്ടീഷ് വനിതകളെത്തന്നെയാണ്.
ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നെറുകയിലൊരു ജയം ആഗ്രഹിക്കുന്നുണ്ട് സവിത പുനിയയും സംഘവും. നെതർലൻഡ്സിലെ ഇന്ത്യക്കാർ മത്സരം കാണാൻ ഒഴുകിയെത്തുമെന്നും അവരുടെ പിന്തുണയിൽ ജയിച്ച് കയറാനാവുമെന്നും സവിത പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.