യുവരാജ്​ സിങ്: കളത്തിനകത്തും പുറത്തും പോരാളി

‘22 വാരയെ ചുറ്റിപ്പറ്റിയുള്ള 25 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനും രാജ്യാന്തര ക്രിക്കറ്റിലെ 17 വർഷം നീളുന്ന കരിയറ ിനും വിരാമമിടുന്നു. പൊരുതാനും വീഴാനും നിലംപതിക്കാനും തിരിച്ചുവന്ന് മുന്നോട്ടു കുതിക്കാനും എന്നെ പഠിപ്പിച്ച ത് ക്രിക്കറ്റാണ്’ -മുംബൈയിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്തസമ്മേളനത്തിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ യുവ രാജ് സിങ്ങി​െൻറ വാക്കുകൾ. രണ്ട് പതിറ്റാണ്ടോളം നീളുന്ന അന്താരാഷ്്ട്ര കരിയറിനാണ് 37കാരനായ യുവരാജ് സിങ് എന്ന ഇഷ്് ടക്കാരുടെ യുവി വിടപറയുന്നത്. ഇന്ത്യൻ ജഴ്​സി അഴിക്കുന്നതു​കൂടാതെ ​െഎ.പി.എല്ലിലും ഇനി യുവരാജിനെ കാണാനാവില്ല.


ഇന്ത്യൻ ക്രിക്ക റ്റിലെ മികച്ച ബാറ്റ്​സ്​മാന്മാരിൽ ഒരാളായിരുന്ന യുവരാജ് കളത്തിനകത്തും പുറത്തും പോരാളിയായിരുന്നു. കരിയറിൽ തി ളങ്ങിനിൽക്കുന്ന സമയത്ത് അർബുദം പിടിപെട്ട് കരിയർ അവസാനിപ്പിച്ചുവെന്ന് പലരും വിധിയെഴുതി. ഒടുവിൽ വൻ തിരിച്ചുവര വ് നടത്തി ആരാധകരെ ഞെട്ടിച്ച യുവി ഇപ്പോൾ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലാണ് വിടവാങ്ങുന്നത്. 2000ത്തിൽ കെനിയക്കെതിരെ അരങ്ങേറ്റം കുറിച്ച യുവി 304 ഏകദിനങ്ങളിൽനിന്ന് 36.55 ശരാശരിയിൽ 8701 റൺസെടുത്തിരുന്നു. 38.68 ശരാശരിയിൽ 111 വിക്കറ്റും സ്വന്തമാക്കി. 40 ടെസ്​റ്റുകളിൽ 33.92 ശരാശരിയിൽ 1900 റൺസും ട്വൻടി20യിൽ 58 മത്സരത്തിൽനിന്ന് 28 ശരാശരിയിൽ 1177 റൺസും കരിയറിൽ ചേർത്തിരുന്നു.

മുംബൈയിൽ വിരമിക്കൽ പ്രഖ്യാപനത്തിനിടെ യുവരാജ്​ സിങ്​ ഭാര്യ ഹെയ്​സൽ കീച്ചിനും അമ്മ ശബ്​നത്തിനുമൊപ്പം. 17 വർഷത്തെ അന്താരാഷ്​ട്ര കരിയറിന്​ വിരാമമിട്ട്​ യുവരാജ്​ ദേശീയ ടീമിൽനിന്ന്​ പടിയിറങ്ങി


രണ്ട്​ ലോകകപ്പുകളുടെ കഥ
2011ലെ ലോകകപ്പ് ടൂർണമ​െൻറാണ് കരിയറിലെ ഏറ്റവും തിളക്കമുള്ള അധ്യായം. 28 വർഷത്തെ കിരീടവരൾച്ചക്കുശേഷം ഇന്ത്യ സ്വപ്നനേട്ടത്തിലെത്തുമ്പോൾ ലോകകപ്പിലെ താരമായിരുന്നു യുവി. ഒരു സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയുമുൾപ്പെടെ 90.50 ശരാശരിയിൽ 362 റൺസെടുത്ത് ലോകകപ്പിലെ താരമായി. 300ലധികം റൺസും 15 വിക്കറ്റും ഒരു ലോകകപ്പിൽ നേടുന്ന ആദ്യ ഒാൾറൗണ്ടറായി യുവരാജ്. നാല് മാൻ ഒാഫ് ദ മാച്ച് പുരസ്കാരങ്ങളും ആ ലോകകപ്പിൽ നേടി. 2007ൽ പ്രഥമ ട്വൻടി20യിൽ ഇംഗ്ലണ്ട് താരം സ്​റ്റുവർഡ് ബ്രോഡി​െൻറ ഒരോവറിൽ ആറു സിക്സ് പായിച്ച് ചരിത്രം കുറിച്ചതാണ് മറ്റൊരു നിർണായ ഏട്. അന്ന് 12 പന്തിൽ നേടിയ അർധ സെഞ്ച്വറിയുടെ റെക്കോഡ്​ ഇതുവരെ ആരും മറികടന്നിട്ടില്ല. 2002 നാറ്റ്്്വെസ്​റ്റ് സീരീസിൽ ഇംഗ്ലണ്ടിനെതിരെ 325 റൺസ് വിജയലക്ഷ്യം മറികടന്നത് ഇന്ത്യയുടെ മികച്ച ചേസിങ് വിജയങ്ങളിലൊന്നായിരുന്നു. ആറാം വിക്കറ്റിൽ മുഹമ്മദ് കൈഫിനെ കൂട്ടുപിടിച്ച് വിജയത്തിലെത്തിച്ചത് മറ്റൊരു കരിയർ ബെസ്​റ്റായി തുടരുന്നു.


നൈറോബി-നാറ്റ്​വെസ്​റ്റ്​ ഹീറോ
മുഹമ്മദ് കൈഫി​െൻറ നേൃത്വത്തിൽ ഇന്ത്യ ജേതാക്കാളായ 2000ത്തിലെ അണ്ടർ 19 ലോകകപ്പിലെ ഉജ്ജ്വല ആൾറൗണ്ടർ പ്രകടനമാണ് മുൻ ഇന്ത്യൻ പേസർ യോഗ്്രാജ് സിങ്ങി​െൻറ മകനായ യുവരാജ് സിങ്ങിന്​ സീനിയർ ടീമിലിടം നേടിക്കൊടുത്തത്​. അതേവർഷം നൈറോബി നോക്കൗട്ട് ടൂർണ‍​െൻറിലെ മികച്ച പ്രകടനം ടീമിലെ ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമായി യുവിയെ മാറ്റി. ഏകദിനത്തോളം തിളക്കമില്ലാത്തതായിരുന്നു ടെസ്​റ്റ് കരിയർ. 2003ൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലൂടെ അരങ്ങേറിയ യുവി, 2012ൽ ഇംഗ്ലണ്ടിനെതിരെ കൊൽക്കത്തയിൽ അവസാന ടെസ്​റ്റ് കളിക്കുമ്പോൾ 40 മത്സരങ്ങളേ കളിച്ചിരുന്നുള്ളൂ. ഒന്നാന്തരം ഫീൽഡറും വെടിക്കെട്ട് ബാറ്റ്സ്മാനുമായിരുന്ന യുവിയുടെ ട്വൻടി20 കരിയർ തിളക്കമേറിയതാണ്. 2007ൽ സ്കോട്‌ലൻ‍ഡിനെതിരെയായിരുന്നു യുവിയുടെ ട്വൻറി20 അരങ്ങേറ്റം. ഐ.പി.എല്ലിൽ കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനാണ് കളിച്ചത്. 2014ലെ താരലേലത്തിൽ 14 കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തൊട്ടടുത്ത വർഷം 16 കോടിക്ക് ഡൽഹി ​െഡയർഡെവിൾസും സ്വന്തമാക്കിയിരുന്നു. 2016ൽ ഏഴു കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിലേക്ക്​ ചേക്കേറിയ യുവിയുടെ പ്രഭാവം പതിയെ മങ്ങുകയായിരുന്നു. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിലെത്തിയെങ്കിലും കാര്യമായി അവസരം ലഭിച്ചുമില്ല.


യുവരാജ് സിങ്ങി​െൻറ അന്താരാഷ്്ട്ര കരിയർ

ടെസ്​റ്റ്
...........
മത്സരം 40
റൺസ് 1900
ശരാശരി 33.92
ഉയർന്ന സ്കോർ 169
50/100: 11/3
വിക്കറ്റ് 9

ഏകദിനം
........
മത്സരം 304,
റൺസ് 8701
ശരാശരി 36.55
ഉയർന്ന സ്കോർ 150
50/100: 52/14
വിക്കറ്റ് 111


ട്വൻടി20
.......
മത്സരം 58
റൺസ് 1177
ശരാശി 28.02
ഉയർന്ന സ്കോർ 77*
50/100: 8/0
വിക്കറ്റ് 28

Tags:    
News Summary - yuvraj singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.