???????? ??????? ??????????????

വല്യേട്ടന്‍ തിരിച്ചുവരുന്നു; വിജയത്തിന്‍െറ സ്മാഷുതിര്‍ക്കാന്‍

കോഴിക്കോട്: വോളിബാള്‍ കളത്തില്‍ മിന്നലാക്രമണങ്ങളും ഉറച്ച പ്രതിരോധവും ഒരുപോലെ തീര്‍ക്കുന്ന കിഷോര്‍ കുമാറിന് ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരള ടീമിലേക്ക് തിരിച്ചുവരവ്. പ്രായം തളര്‍ത്താത്ത വീര്യവുമായി ദേശീയ വോളിബാള്‍ പോരാട്ടങ്ങള്‍ക്കായി യുവതാരങ്ങള്‍ക്കൊപ്പം പരിശീലനത്തിലാണ് ഈ 37കാരന്‍. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഈ മാസം 24 മുതല്‍ 31 വരെയാണ് 65ാമത്  ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്. രണ്ടു പതിറ്റാണ്ടോളമായി വമ്പന്‍ മത്സരങ്ങളില്‍ കളംവാഴുന്ന ഈ താമരശ്ശേരിക്കാരന്‍ 1998ല്‍ കൊല്‍ക്കത്ത മുതല്‍ 2009ല്‍ വിശാഖപട്ടണം വരെയുളള ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരള ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു .

2002ല്‍ ഹരിയാനയിലെ ചൗതാലയില്‍ നടന്ന ദേശീയ വോളിയില്‍ കേരളത്തിന്‍െറ ക്യാപ്റ്റനുമായിരുന്നു. ഇതിനിടെ, ജൂനിയര്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായും സീനിയര്‍ ടീമംഗമായും പലവട്ടം കളിച്ചു. നടുവേദന വില്ലനായതിനത്തെുടര്‍ന്ന് പത്തു വര്‍ഷം മുമ്പ് കുറച്ചുകാലം വിട്ടുനിന്നതൊഴിച്ചാല്‍ കൈപ്പന്തുകളിയിലെ സജീവ സാന്നിധ്യമായിരുന്നു ഈ താരം. യുവതാരങ്ങള്‍ക്ക് വഴിമാറി സ്വന്തം ടീമായ കൊച്ചി ബി.പി.സി.എല്ലിന ്വേണ്ടി കളി തുടരുന്നതിനിടെയാണ് സംസ്ഥാന ടീമിലേക്ക് വിളിയത്തെുന്നത്. അങ്കമാലിയില്‍ നടന്ന സംസ്ഥാന വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തെ നയിച്ച കിഷോര്‍, ടീമിനെ സെമിഫൈനലിലത്തെിച്ചിരുന്നു.

യുവതാരങ്ങള്‍ നിറഞ്ഞ ടീമില്‍ വല്യേട്ടനായി കളിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് വോളിപ്രേമികളുടെ ഇഷ്ടതാരങ്ങളിലൊരാളായ കിഷോര്‍ പറഞ്ഞു. കേരള ടീമില്‍ കളിച്ചില്ളെങ്കിലും ക്ളബ് തലത്തില്‍ കളിയില്‍ സജീവമായിരുന്നു. ബി.പി.സി.എല്ലിന് പുറമെ വിദേശത്തടക്കം പന്തുതട്ടി. അമേരിക്കയിലും സൗദി അറേബ്യയിലും കുവൈത്തിലും ക്ളബുകള്‍ക്ക് വേണ്ടി അതിഥി താരമായി കളിച്ചിരുന്ന കാര്യവും കിഷോര്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ട് നടന്ന ദേശീയ ബീച്ച് വോളിബാളിലും ഒരു കൈനോക്കി.

തൃശൂരില്‍ നടന്ന യൂത്ത് വോളിബാളില്‍ കേരള ടീമിന്‍െറ സെലക്ടറുടെ റോളുമണിഞ്ഞിരുന്നു. വിയ്യൂര്‍ ജയിലില്‍ തടവുകാരുടെ ടീമിനെ ഒരുക്കാനും സമയം കണ്ടത്തെി. കണ്ണൂര്‍ ജയിലിലും തടവുകാരുടെ വോളി സംഘത്തിനെ ഒരുക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സെറ്റര്‍സ്ഥാനത്ത് കപില്‍ ദേവിനെപ്പോലെ പ്രായം തളര്‍ത്താത്തവര്‍ കളി തുടരുന്നുണ്ടെങ്കിലും സെന്‍റര്‍ ബ്ളോക്കര്‍മാര്‍ ഈ പ്രായത്തില്‍ കളിക്കുന്നത് അപൂര്‍വമാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് കിരീട സാധ്യത ഏറെയാണെന്ന് കിഷോര്‍ പറഞ്ഞു. ഇരുവിഭാഗങ്ങളിലും റെയില്‍വേസാണ് നിലവിലെ ജേതാക്കള്‍.

കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കേരളത്തിന്‍െറ പുരുഷ- വനിത ടീമുകള്‍ പരിശീലിക്കുന്നത്. പരിശീലന ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും. വെള്ളിയാഴ്ച ടീമുകള്‍ ചെന്നൈക്ക് വണ്ടി കയറും. കിഷോര്‍ കുമാറിനു പുറമെ ജിതിന്‍, മുത്തുസ്വാമി, അഖിന്‍, വിബിന്‍ ജോര്‍ജ്, രോഹിത്, ജെറോം വിനീത്, അജിത് ലാല്‍, കെ.ജി രാഗേഷ്, രതീഷ്, അബ്ദുല്‍ റഹീം, സി. രതീഷ് എന്നിവരാണ് കേരളത്തിന്‍െറ പുരുഷ ടീമംഗങ്ങള്‍.

Tags:    
News Summary - VOLLEYBALL PLAYER Kishore kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.