‘കോഹ്ലിയെയും കൂട്ടരെയും ഓസീസ് താരങ്ങൾ അസഭ്യം പറയില്ല; കാരണം ഐ.പി.എല്ലിന്‍റെ പണക്കിലുക്കം’

സിഡ്നി: കളിമികവിൽ മാത്രമല്ല എതിർ ടീമംഗങ്ങളെ അസഭ്യം പറഞ്ഞ് മനോവീര്യം തകർക്കുന്നതിലും (സ്ലെഡ്ജിങ്) മുൻപന്തിയി ലാണ് ആസ്ത്രേലിയ. എന്നാൽ, ഇപ്പോൾ ഇന്ത്യൻ ടീമംഗങ്ങളെ, പ്രത്യേകിച്ച് നായകൻ വിരാട് കോഹ്ലിയെ ചീത്ത പറയാൻ ഓസീസ് താരങ ്ങൾക്ക് പേടിയാണെന്ന് വെളിപ്പെടുത്തുകയാണ് മുൻ നായകൻ മൈക്കിൾ ക്ലാർക്ക്. കാരണം മറ്റൊന്നുമല്ല. ഐ.പി.എല്ലിലെ കോടിക ൾ തന്നെ.'

ഐ.പി.എല്ലിലെ കോടികൾ കാരണം ഓസീസ് ടീമംഗങ്ങൾക്ക് ഇന്ത്യൻ താരങ്ങളെ, പ്രത്യേകിച്ച് കോഹ്ലിയെ പേടിക്കുന്നെന്ന് ബിഗ് സ്പോർട്സ് ബ്രേക്ക്ഫാസ്റ്റ് പരിപാടിയിൽ നൽകിയ അഭിമുഖത്തിലാണ് ക്ലാർക്ക് പറഞ്ഞത്. ''ഇന്ത്യയും ആസ്ത്രേലിയയും തമ്മിൽ മികച്ച പരമ്പരകൾ നടക്കാറുണ്ട്. എന്നാൽ, ഇന്ത്യക്കെതിരേ കളിക്കുമ്പോൾ ഓസീസ് താരങ്ങളുടെ മനസിൽ എപ്പോഴും എല്ലാ വർഷവും ഏപ്രിൽ - മെയ് മാസങ്ങളിൽ നടക്കുന്ന ഐ.പി.എല്ലാണ്.

രാജ്യാന്തര ക്രിക്കറ്റിലായാലും ആഭ്യന്തര ക്രിക്കറ്റിലായാലും ഇന്ത്യൻ പ്രീമിയർ ലീഗിലായാലും സാമ്പത്തികമായി ഏറെ ശക്തരാണ് ഇന്ത്യ. ഈ സാമ്പത്തിക സ്വാധീനം കാരണം ഇന്ത്യക്കെതിരെ കളിക്കുമ്പോൾ ഓസീസ് താരങ്ങൾ മൃദു സമീപനമാണ് സ്വീകരിക്കാറ്. കോഹ്ലിയേയും സഹതാരങ്ങളേയും സ്ലെഡ്ജ് ചെയ്യാൻ അവർ ഭയക്കുന്നു. കാരണം അവർക്കെല്ലാം ഇന്ത്യൻ താരങ്ങൾക്കൊപ്പം ഏപ്രിൽ മാസത്തിൽ കളിക്കാനിറങ്ങണം" - ക്ലാർക്ക് പറയുന്നു.

ഇന്ത്യൻ താരങ്ങളിൽ പലർക്കും ഐ.പി.എൽ താരലേലത്തിൽ വ്യക്തമായ സ്വാധീനം ഉള്ളതു തന്നെയാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "ഞാൻ കോഹ്ലിയെ സ്ലെഡ്ജ് ചെയ്യില്ല. കാരണം അടുത്ത താരലേലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലിടം നേടി ആറാഴ്ച കൊണ്ട് എനിക്ക് ഒരു മില്യൻ യു.എസ് ഡോളർ സമ്പാദിക്കാനുള്ളതാണ്''- ഏത് ഓസീസ് താരത്തിന്‍റെയും മനോഭാവം ഇതായിരിക്കുമെന്ന് ക്ലാർക്ക് വ്യക്തമാക്കി.

Tags:    
News Summary - Virat Kohli Aussies Cricket Players -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.