കളിയേക്കാൾ വളരുന്ന താരം ആ കളിക്കൊരനുഗ്രഹമാണെന്ന് സ്വന്തം കരിയർ കൊണ്ട് കാണിച്ചു തന്ന മനുഷ്യനായിരുന്നു സച്ചി ൻ രമേഷ് തെണ്ടുൽക്കർ. 1989 ലെ ഒരു സിയാൽകോട്ട് ശിശിരത്തിൽ നിന്നും 2013 ലെ ഒരു മുംബൈ ശിശിരത്തിലേക്കുള്ള ആ കുറിയ മനുഷ്യ​ ​​െൻറ യാത്ര താൻ കടന്നു പോയ 24 വർഷങ്ങളും വസന്തമാക്കിക്കൊണ്ടായിരുന്നു. കൺമുന്നിൽ ഒരു ദൈവം പിറവിയെടുക്കുകയായിരു ന്നു

സുനിൽ ഗവാസ്കറിനും, വിവിയൻ റിച്ചാർഡ്സിനും എന്തിന് സാക്ഷാൽ ഡോൺ ബ്രാഡ്മാനു വരെ, പ്രതിനിധാനം ചെയ്യുന്ന ഗെ യിമിനെത്തന്നെ അപ്രസക്തമാക്കുന്ന ഈ നേട്ടം അപ്രാപ്യമായിരുന്നു. 83ലെ ലോകകപ്പ് വിജയമായിരുന്നു ഇന്ത്യയിൽ ക്രിക്കറ ്റെന്ന കളിയോടുള്ള താൽപര്യമുണർത്തിയതെങ്കിൽ സച്ചിനെന്ന ജീനിയസി​​​െൻറ കടന്നുവരവാണ് അത് ഉന്മാദാവസ്ഥയിലെത്തിച്ചത്. പറഞ്ഞു പറഞ്ഞു പഴകിയ, സച്ചിൻ പുറത്തായാൽ ഓഫാക്കപ്പെടുന്ന ടെലിവിഷൻ സെറ്റുകളുടെ എണ്ണത്തിൽ തൊട്ട് അയാളുടെ പിച്ചിലേക്കുള്ള നടത്തത്തിൽ എണീറ്റു നിന്ന് കൈയടിക്കുന്ന ലോർഡ്സിലെ എം.സി.സി മെമ്പർമാരുടെ ആദരവ് തുളുമ്പുന്ന മുഖങ്ങൾ വരെ ആ വാചകത്തി​​​െൻറ നേർസാക്ഷ്യമാണ്.

94 ലെ ഒരു ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന മത്സരത്തിലൂടെയാണ് സച്ചിനെന്ന ക്രിക്കറ്റർ എ​​​െൻറ ഓർമ്മകളിലേക്ക് ആദ്യത്തെ സ്ട്രെയിറ്റ് ഡ്രൈവ് നടത്തുന്നത്. 49 പന്തിൽ നിന്നും 82 റൺസ് നേടിയ ആ ഇന്നിംഗ്സ് എ​​​െൻറ ഓർമ്മകളിലെ എക്കാലത്തെയും മികച്ച ഹാർഡ് ഹിറ്റിംഗ്സ് ഇന്നിംഗ്സാണ്. ഗവിൻ ലാർസൻ എന്ന കിവി മീഡിയം പേസറുടെ ആദ്യ ഓവറിലെ നാലു പന്തുകളാണ് മിഡ് ഓഫിലൂടെയും, ലോംഗ് ഓണിലൂടെയും ലോംഗ് ഓഫിലൂടെ രണ്ടു തവണയും ബൗണ്ടറി റോപ്പിനെ ചുംബിച്ചത്. ക്രിക്കറ്റി​​​െൻറ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്മാ​​​െൻറയും, ഏറ്റവും മികച്ച എൻറർടെയിനറുടെയും ജനനത്തിനായിരുന്നു അന്ന് ഓക് ലൻഡിലെ ഈഡൻ പാർക്ക് സാക്ഷ്യം വഹിച്ചത്. പിന്നീടങ്ങോട്ട് രണ്ടു ദശകങ്ങളിലായി ആ കുറിയ മനുഷ്യൻ കാഴ്ച്ച വെച്ച അനുപമമായ ബാറ്റിംഗ് ദൃശ്യങ്ങൾ എണ്ണമറ്റതാണ്.

തോളുയരത്തിൽ കുതിച്ചെത്തുന്ന തുകൽപന്തുകളിൽ നിന്നും ഓടിയൊളിക്കാൻ മിഡിൽ ഓർഡർ സ്ലോട്ടിന്റെ സുരക്ഷിതത്വമുണ്ടായിട്ടും തീയിനെ തീ കൊണ്ടു നേരിടാനാണ് അയാൾ തീരുമാനിച്ചത്. വഖാറിൽ നിന്നുമേറ്റ ആദ്യ പ്രഹരത്തിൽ പോലും പതറാതെ നിൽക്കാൻ അയാളെ സഹായിച്ചത് സ്വന്തം പ്രതിഭയിലുള്ള അളവറ്റ ആത്മവിശ്വാസം തന്നെയായിരിക്കണം. ഓരോ മത്സരരാത്രിയിലും തന്നെ പുറത്താക്കിയ പന്തി​​​െൻറ സവിശേഷതകൾ സസൂക്ഷ്മം പഠിക്കുന്ന സച്ചിനെ പറ്റി നവജ്യോത് സിന്ധ​ുവിനെ പോലെയുള്ള ക്രിക്കറ്റർമാർ വർണ്ണിച്ചു കേട്ടിട്ടുണ്ട്.

കേൾക്കുന്ന വീരകഥകളിൽ നിന്നും, കാണുന്ന അൽഭുത പ്രകടനങ്ങളിൽ നിന്നും കൺമുന്നിൽ ഒരു ദൈവം പിറവിയെടുക്കുകയായിരുന്നു. ഓരോ കാഴ്ച്ചാനുഭവവും ബാറ്റും കുത്തിപ്പിടിച്ചു നിൽക്കുന്ന ആ കൊച്ചു മനുഷ്യ​​​െൻറ രൂപത്തിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിച്ചു. കറയറ്റ അയാളുടെ വ്യക്തിത്വം, അഴിമതിയാലും കെടുകാര്യസ്ഥതയാലും നിറം മങ്ങിയ രാഷ്ട്രീയ- സാമൂഹിക മണ്ഡലത്തിൽ ആശയറ്റവ​​​െൻറ മുൻപിലെ അനിവാര്യമായ സൂപ്പർ ഹീറോ എമർജൻസിനുള്ള സ്പേസ് നൽകി.

എൺപതുകളിൽ ജനിച്ചു വളർന്ന ഏതൊരാൾക്കും സച്ചിൻ തെണ്ടുൽക്കർ എന്ന വ്യക്തി ദൈവതുല്യൻ തന്നെയാണ്. ഒരു വിധത്തിലുള്ള സ്ഥിതി വിവരണക്കണക്കുകളും അയാളുടെ പ്രകടനത്തി​​​െൻറ അളവുകോൽ ആകുന്നില്ല. സ്റ്റാറ്റിസ്റ്റിക്സിലെ ജീവനില്ലാത്ത അക്കങ്ങൾക്ക് ഉൾക്കൊള്ളാനാകുന്നതല്ല ഓരോ തവണയും മൈതാനത്ത് അയാൾ ജനിപ്പിക്കുന്ന ഉന്മാദം. അതു കൊണ്ടു തന്നെ തിരുത്തപ്പെടലുകൾക്ക് തിരുത്താനാവാത്ത വിഗ്രഹമായി അയാൾ ഏത് തിരമാലകൾക്കു മീതെയും നിൽക്കുക തന്നെ ചെയ്യും. പുതിയ കാലത്തി​​​െൻറ വിരാടുമാരെയും, രോഹിതുമാരെയും, ഡിവില്ലിയേഴ്സുമാരെയും ആരാധിക്കുന്നവർക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത ഗൃഹാതുരതയാണ് സച്ചിൻ രമേഷ് തെണ്ടുൽക്കറുടെ ജീവിതവും കരിയറും ഞങ്ങൾക്കു തരുന്നത്. മനസ്സിൽ ദൈവത്തിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന രൂപങ്ങളിലൊന്നിന് ജന്മദിനാശംസകൾ.

Tags:    
News Summary - sachin birthday tribute malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.