ബെർലിൻ: ഫുട്ബാൾ രംഗത്തു സജീവമായിരുന്ന നിരവധി മുൻ കളിക്കാർ ബ്രയിൻ സംബന്ധമായ രോഗങ്ങൾക്കു ചികിത്സക്ക് വിധേയരായ ിട്ടുണ്ട്. തുടർന്ന് ഇത് സംബന്ധിച്ച ഗ്ലാസ്‌കോ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണങ്ങളിൽ വെളിവായത് മറവി രോഗം, പക്ഷാഘാ തം തുടങ്ങിയ രോഗങ്ങൾ പന്തുകളിക്കാത്തവരെക്കാൾ മൂന്നര ഇരട്ടിയിൽ അധികം കൂടുതലാണ് പന്തുകളിക്കാരിൽ എന്നാണ്.. !

ഇതിനു മുൻപ് സ്യു ലോപ്പസ് എന്ന ഇംഗ്ലീഷ് ഫുട്ബോൾ കളിക്കാരി 74ാമത്തെ വയസിൽ കോടതിയെ സമീപിച്ചിരുന്നു അവരുടെ ഡിമെൻഷ്യ രോഗത്തിന് കാരണം ഹെഡ് ബാളുകൾ ആയിരുന്നുവെന്നും അത് നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ ഇംഗ്ലീഷ് ഫുട്ബാളിൽ സജീവമായിരുന്നു സ്യു ലോപ്പസ്.

2016 മുതൽ യു.എസ് ഫുട്ബാളിൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് പരിശീലനത്തിൽ ഹെഡ്ഡർ ഒഴിവാക്കിയിരുന്നു. പ്രൈമറി സ്കൂൾ തലം മുതലാണ് പ്രഖ്യാപനമെങ്കിലും ഇക്കൊല്ലം മുതൽ അത് 12/16 ഗ്രൂപ്പുകളിലേക്കും തുടർന്ന് അണ്ടർ 18 വരെയും പ്രാബല്യത്തിൽ വരുത്തുവാനാണ് ഈ മൂന്നു ബ്രിട്ടീഷ് ഫെഡറേഷനുകളുടെയും തീരുമാനം. ഇങ്ങിനെയാണങ്കിൽ ഫുട്ബാൾ അക്ഷരാർഥത്തിൽ ഭാവിയിൽ "കാൽപന്തുകളി" മാത്രമാകും.

Tags:    
News Summary - Primary school children banned from heading in football training-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.