കുടിയേറ്റ തൊഴിലാളികൾക്ക്​ ഒരു രൂപക്ക്​ ഇഡ്​ലിയുമായി​ 85കാരി; പ്രചോദനമെന്ന്​ കൈഫ്​


ചെന്നൈ: രാജ്യത്തെ പല സംസ്ഥാനങ്ങളിലായി കുടിയേറ്റ തൊഴിലാളികൾ ജോലിയും താമസ സൗകര്യവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടു​കയാണ്​. ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാനായുള്ള പരിശ്രമത്തിലാണ്​​ ഒാരോ സംസ്ഥാനങ്ങളും.  ഇൗ സാഹചര്യത്തിൽ തമിഴ്​നാട്ടിൽ നിന്നും പുറത്തുവന്ന വാർത്ത മനസ്സലിയിക്കുന്നതാണ്​​.

85 വയസുകാരിയായ കെ. കമലദൾ എന്ന സ്ത്രീ തൊഴിലാളികൾക്ക്​ വേണ്ടി ഒരു രൂപക്ക്​ ഇഡ്​ലി വിതരണം ചെയ്യുകയാണ്​. കഴിഞ്ഞ 30 വർഷമായി ഒരു രൂപക്ക്​ അമ്മ ഇഡ്​ലി വിതരണം ചെയ്യുന്നുണ്ടെങ്കിലും ലോക്​ഡൗണിൽ കച്ചവടവും മങ്ങി ആദായവും കുറഞ്ഞ സമയത്താണ്​ വീണ്ടും ഇഡ്​ലി വിൽപ്പനയാരംഭിച്ചിരിക്കുന്നത്​. 

മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം മുഹമ്മദ്​ കൈഫ്​ കമലദൾ അമ്മയുടെ ഇഡ്​ലി വിശേഷം ഏറെ ആശ്ചര്യത്തോടെയാണ്​ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്​. കഷ്​ടപ്പെടുന്ന തൊഴിലാളികളോടുള്ള 85 കാരിയുടെ സ്​നേഹം ത​​​െൻറ മനസ്​ കീഴടക്കിയെന്നാണ്​​ കൈഫ്​ പറയുന്നത്​. 

‘തമിഴ്​നാട്ടിലെ 85 കാരിയായ കെ. കമലദൾ എന്ന സ്​ത്രീ കഴിഞ്ഞ 30 വർഷമായി ഒരു രൂപക്ക്​ ഇഡ്​ലി വിതരണം ചെയ്യുകയാണ്​. ഇൗ ലോക്​ഡൗൺ സമയത്ത്​ നഷ്​ടം സഹിച്ചുകൊണ്ടാണ്​ വിൽപ്പന. കാരണം ചോദിക്കു​േമ്പാൾ ‘ഒരുപാട്​ കുടിയേറ്റ തൊഴിലാളികൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്​’ എന്ന മറുപടിയാണ്​ അവർ തരുന്നത്​. അവരുടെ നിസ്വാർഥമായ സേവനം ഒരു പ്രചോദനമാണ്​’ കൈഫ്​ ട്വിറ്ററിൽ കുറിച്ചു. കൈഫി​​​െൻറ ട്വീറ്റ്​ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്​​.

റെക്കോർഡ്​ കോവിഡ് കേസുകളാണ്​​ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരിക്കുന്നത്​. 4,213 കേസുകൾ പുതുതായി റിപ്പോർട്ട്​ ചെയ്​തതോടെ ആകെ രോഗികളുടെ എണ്ണം 67,152 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 97 പേർ മരിച്ചതോടെ ആകെ മരണം 2,206 ആയി. നിലവിലെ സാഹചര്യം സ്വന്തം നാട്ടിലേക്ക്​ പോവാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്കും ബുദ്ധിമുട്ട്​ സൃഷ്​ടിച്ചിരിക്കുകയാണ്​.

Tags:    
News Summary - Mohammad Kaif Tweets How 85-Year-Old Woman Doing Her Bit To Help Migrants- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.