ലൊസാനെ: സാമ്പത്തിക ക്രമക്കേടിന് രണ്ടു വർഷത്തേക്ക് ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയ യുവേഫയുടെ വിധിയെ അതിജയിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് സാമ്പത്തിക തിരിമറി നടത്തിയിട്ടില്ലെന്നാണ്
സ്വിറ്റ്സർലൻഡിലെ ലൊസാനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കായിക തർക്ക പരിഹാര കോടതി (സി.എ.സ്) കണ്ടെത്തിയത്. ക്ലബിെൻറ ഓഹരി നിക്ഷേപങ്ങളെ സ്പോൺസർഷിപ്പ് വരുമാനമാക്കി സിറ്റി ഓഡിറ്റിൽ കാണിച്ചുവെന്നായിരുന്നു യുവേഫയുടെ ഫിനാൻഷ്യൽ കൺട്രോൾ ബോഡി (സി.എഫ്.സി.ബി)യുടെ കണ്ടെത്തൽ. നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചിട്ടുള്ള മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണിലും യൂറോപ്യൻ പോരാട്ടത്തിൽ ഉണ്ടാവുമെന്നുറപ്പായി.
2012 മുതൽ 2016 വരെയുള്ള സീസണിൽ മാഞ്ചസ്റ്റർ സിറ്റി സാമ്പത്തിക ധാർമിക നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ജനുവരിയിലാണ് ക്ലബിന് വിലക്കുവരുന്നത്. രണ്ടു വർഷം വിലക്കിനു പുറമെ 30 ദശലക്ഷം യൂറോ (ഏകദേശം 255 കോടി) പിഴയായി യുവേഫക്ക് നൽകണമെന്നുമായിരുന്നു ഉത്തരവ്. പിഴ 85 കോടിയായി കായിക തർക്ക പരിഹാര കോടതി കുറക്കുകയും ചെയ്തു. യുവേഫയുടെ ഫിനാൽഷ്യൽ ബോഡി സിറ്റിക്കെതിരെ സമർപ്പിച്ച കുറ്റങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
യുവേഫ അതോറിറ്റിയുമായി സഹകരിക്കുന്നതിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ, രണ്ടു വർഷത്തേക്ക് വിലക്കാനുള്ള യുവേഫയുടെ തീരുമാനം ശരിയല്ലെന്നും കോടതി പറഞ്ഞു. വിധിയെ സിറ്റിയുടെ ഉടമസ്ഥരും ആരാധകരും സ്വാഗതം ചെയ്തു. ഇതോടെ, വിലക്ക് സ്ഥിരപ്പെട്ടാൽ ക്ലബ് കോച്ച് പെപ് ഗാർഡിയോളയും താരങ്ങളും ക്ലബ് വിടുമോയെന്ന ആശങ്ക ഇല്ലാതായി. യൂറോപ്പിലെ മുൻനിര താരങ്ങളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതികായകന്മാരായ ഈ ടീമിലുള്ളത്.
അടുത്ത മാസം ഏഴിന് ഗാർഡിയോളയും സംഘവും ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മഡ്രിഡുമായി ഏറ്റുമുട്ടാനിരിക്കുകയാണ്. വിധി താരങ്ങൾക്ക് ഉണർവേകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ജർമൻ പത്രമായ ദെർ സ്പൈജൽ പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്കെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചത്. ക്ലബിെൻറ രേഖകൾ ചോർത്തിയ പത്രം, സ്പോൺസർഷിപ്പ് വരുമാനം ക്ലബ് അധികമായി കണക്കുകളിൽ അവതരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തിയത്. അറബ് കോടിപതി ഷെയ്ഖ് മൻസൂറിെൻറ ഉടമസ്ഥതയിലാണ് മാഞ്ചസ്റ്റർ സിറ്റി ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.